---
title: "മുകച്ചേരി ആവിക്കല്‍ തീരദേശ റോഡ് കടലാക്രമണത്തില്‍ തകര്‍ന്നു "
english_title: "Mukacherri Aavikal coastal road damaged by sea attack"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53885/mukacherri-aavikal-coastal-road-damaged-by-sea-attack"
published_at: "2022-07-09T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c921bba569c_kadalaakmaran.jpg"
keywords: []
---

# മുകച്ചേരി ആവിക്കല്‍ തീരദേശ റോഡ് കടലാക്രമണത്തില്‍ തകര്‍ന്നു 

> **Lead Summary:** **വടകര:** താഴെ അങ്ങാടി 47ാം വാര്‍ഡ് മുകച്ചേരി ഭാഗത്ത് കടലാക്രമണം രൂക്ഷമായി. കടല്‍ഭിത്തി തകര്‍ന്നത് കാരണം മുകച്ചേരി ആവിക്കല്‍ തീരദേശ റോഡ് പൂര്‍ണ്ണമായും കടലെടുത്തു. മുട്ടുങ്ങല്‍, പളളിത്താഴ, കുരിയാടി എന്നി പ്രദേശങ്ങളിലുളളവരുടെ ആശ്രയമായ റോഡാണ് ഇത്.

## Article Content

**വടകര:** താഴെ അങ്ങാടി 47ാം വാര്‍ഡ് മുകച്ചേരി ഭാഗത്ത് കടലാക്രമണം രൂക്ഷമായി. കടല്‍ഭിത്തി തകര്‍ന്നത് കാരണം മുകച്ചേരി ആവിക്കല്‍ തീരദേശ റോഡ് പൂര്‍ണ്ണമായും കടലെടുത്തു. മുട്ടുങ്ങല്‍, പളളിത്താഴ, കുരിയാടി എന്നി പ്രദേശങ്ങളിലുളളവരുടെ ആശ്രയമായ റോഡാണ് ഇത്.

മുകച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെക്കും, എം യു എം സ്കൂളിലേക്കും, മറ്റ് ഒരുപാട് സ്കൂളിലേക്കും പോകുന്ന വഴി കൂടിയാണിത്. റേഷന്‍ കടയിലെക്കും, മറ്റ് ആവശ്യത്തിനും ഉപകരിക്കുന്ന ഈ റോഡ് തകര്‍ന്നതോടെ ചുറ്റി കറങ്ങി പോകേണ്ട സാഹചര്യം ആണ് പ്രദേശവാസികള്‍ക്ക്.

വാര്‍ഡ് കൗണ്‍സിലര്‍ ഷാഹിമ കെ പി നേതൃത്വത്തിൽ എത്രയും പെട്ടന്ന് കടല്‍ഭിത്തി പുനര്‍ നിര്‍മ്മിക്കാന്‍ വടകര എം പി യുടെയും, എം എൽ എ യുടെയും, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് എം പി കെ മുരളീധരനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53885/mukacherri-aavikal-coastal-road-damaged-by-sea-attack)