---
title: "കണ്ണീർമഴയിൽ ആനന്ദ് പോയ് മറഞ്ഞു; വിദ്യാർത്ഥിയുടെ ദുരന്തത്തിൽ വിറങ്ങലിച്ച് ഗ്രാമങ്ങൾ"
english_title: "Ananth went and hid in the rain of tears; the villages were shaken by the tragedy of the student"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53938/ananth-went-and-hid-in-the-rain-of-tears-the-villages-were-shaken-by-the-tragedy-of-the-student"
published_at: "2022-07-09T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c94703e26a4_anandh.jpg"
keywords: []
---

# കണ്ണീർമഴയിൽ ആനന്ദ് പോയ് മറഞ്ഞു; വിദ്യാർത്ഥിയുടെ ദുരന്തത്തിൽ വിറങ്ങലിച്ച് ഗ്രാമങ്ങൾ

> **Lead Summary:** **വടകര: ** വിദ്യാർത്ഥിയുടെ ദുരന്തത്തിൽ വിറങ്ങലിച്ച് വേളം, ഒഞ്ചിയം, പന്തലായനി ഗ്രാമങ്ങൾ തേങ്ങി. കണ്ണീർമഴയിൽ പന്ത്രണ്ട് കാരൻ ആനന്ദ് പോയ് മറഞ്ഞു. മാധ്യമം പത്രത്തിലെ സബ് എഡിറ്റര്‍ അനൂപ് അനന്തന്റെ മകന്‍ ഒഞ്ചിയത്തെ കല്ലാേച്ചരി കെ വി ഹൗസില്‍ ആനന്ദാണ് ഇന്നലെ ട്രെയിന്‍ തട്ടി മരിച്ചത്. പന്തലായനി യു പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ഇന്ന് വൈകീട്ട് നാലരയോടെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന് വടക്ക് തെരുവത്ത് പീടികക്കടുത്താണ് അപകടം.

## Article Content

**വടകര: ** വിദ്യാർത്ഥിയുടെ ദുരന്തത്തിൽ വിറങ്ങലിച്ച് വേളം, ഒഞ്ചിയം, പന്തലായനി ഗ്രാമങ്ങൾ തേങ്ങി. കണ്ണീർമഴയിൽ പന്ത്രണ്ട് കാരൻ ആനന്ദ് പോയ് മറഞ്ഞു. മാധ്യമം പത്രത്തിലെ സബ് എഡിറ്റര്‍ അനൂപ് അനന്തന്റെ മകന്‍ ഒഞ്ചിയത്തെ കല്ലാേച്ചരി കെ വി ഹൗസില്‍ ആനന്ദാണ് ഇന്നലെ ട്രെയിന്‍ തട്ടി മരിച്ചത്. പന്തലായനി യു പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ഇന്ന് വൈകീട്ട് നാലരയോടെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന് വടക്ക് തെരുവത്ത് പീടികക്കടുത്താണ് അപകടം.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അമ്മയുടെ കൂടെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയില്‍ ട്രെയിന്‍ വരുന്നത് കണ്ട് അരുകില്‍ നിന്നതായിരുന്നു. ട്രെയിനിൻ്റെ ഇരമ്പലിലുണ്ടായ കാറ്റിൽ തെറിക്കുകയായിരുന്നു. അനൂപും കുടുംബവും പന്തലായിനി ശിവക്ഷേത്രത്തിനടുത്താണ് വാടകക്ക് താമസിക്കുന്നത്.

അമ്മ: ധന്യ(അധ്യാപിക പന്തലായിനി ബി ഇ എം യു പി സ്‌കൂള്‍),സഹോദരന്‍: ആരോമല്‍.മൃതദേഹം കൊയിലാണ്ടി താലൂക്ക് ഗവ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ 11ന് പന്തലായിനി സ്‌കൂളിലും പിന്നീട് ഒഞ്ചിയത്തെ വീട്ടു വളപ്പിലും പൊതു ദര്‍ശനത്തിന് വെച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ വേളം വലകെട്ടിലെ തായന വീട്ടിൽ എത്തിച്ചു.

എം എൽ എ മാരായ കെ.കെ രമ, കാനത്തിൽ ജമീല, കെ.പി കുഞ്ഞമ്മദ് കുട്ടി, നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ചന്ദ്രി, ഒഞ്ചിയം പ്രസിഡൻ്റ് പി.ശ്രീജിത്ത്, ഏറാമല പഞ്ചായത്ത് വൈ പ്രസിഡൻ്റ് കെ. ദീപുരാജ്, വേളം പഞ്ചായത്ത് വൈ പ്രസിഡൻ്റ് കെ.സി. ബാബു, ആർ എം.പി ഐ നേതാവ് എൻ വേണു, സി പി ഐ എം നേതാവ് കെ.കെ ദിനേശൻ,ഡി സി സി സെക്രട്ടറി അച്യുതൻ പുതിയേടത്ത്,സി പി ഐ നേതാവ് കെ.പി പവിത്രൻ, എൻ സി പി നേതാവ് പി. രാധാകൃഷ്ണൻ, കേരളാ പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡൻ്റ് എം.കെ അശറഫ്, സെക്രട്ടറി കെ കെ സുധീരൻ, ട്രഷറർ കെ.കെ ശ്രീജിത്ത്, ബാലകൃഷ്ണൻ വെള്ളികുളങ്ങര, പി.കെ രാധാകൃഷ്ണൻ, ഹാഷിം വടകര, വടകര പ്രസ് ക്ലബ് ഭാരവാഹികളായ പി. രാജീവൻ, പി, രഗീഷ്, കെ. ശശികുമാർ, പി.ലിജീഷ്, പി.പ്രമോദ്, സമീർ പൂമുഖം, പി.പി. ദിനേശൻ, ഹരീന്ദ്രൻ കരിമ്പന പാലം, തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53938/ananth-went-and-hid-in-the-rain-of-tears-the-villages-were-shaken-by-the-tragedy-of-the-student)