---
title: "മികവിൻ നിറവിൽ; കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ജി.വി.എച്ച്.എസ്.എസ്സിൽ വിജയികളെ അനുമോദിച്ചു "
english_title: "K.Kunjiramakurup Memorial GVHSS felicitates winners for excellence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54081/kkunjiramakurup-memorial-gvhss-felicitates-winners-for-excellence"
published_at: "2022-07-10T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca8aca73f54_rama_mla.jpg"
keywords: []
---

# മികവിൻ നിറവിൽ; കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ജി.വി.എച്ച്.എസ്.എസ്സിൽ വിജയികളെ അനുമോദിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി : **മികച്ചവിജയം നേടിയ വിദ്യാർഥികളെ കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ജി.വി.എച്ച്.എസ്.എസ്. പി.ടി.എ. അനുമോദിച്ചു. കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ്‌ രാജൻ കുറുന്താറത്ത് അധ്യക്ഷനായി.

## Article Content

**ഓർക്കാട്ടേരി : **മികച്ചവിജയം നേടിയ വിദ്യാർഥികളെ കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ജി.വി.എച്ച്.എസ്.എസ്. പി.ടി.എ. അനുമോദിച്ചു. കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ്‌ രാജൻ കുറുന്താറത്ത് അധ്യക്ഷനായി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജ, പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല ഈങ്ങോളി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം.വിമല, ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി. നിഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി.കെ. സന്തോഷ്‌, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദീപു രാജ്, പ്രിൻസിപ്പൽ എൻ.വി. സീമ, പ്രധാനാധ്യാപകൻ കെ. വാസുദേവൻ എന്നിവർ പങ്കെടുത്തു.

മുൻ പ്രിൻസിപ്പൽ എ.പി. കുഞ്ഞിക്കണ്ണന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ അവാർഡ്, എൻ.കെ. ഗോപാലൻ എൻഡോവ്മെൻറ്, രാജ്യ പുരസ്കാർ ജേതാക്കൾക്കുള്ള ഉപഹാരം, എന്നിവയും നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54081/kkunjiramakurup-memorial-gvhss-felicitates-winners-for-excellence)