---
title: "പ്രദേശം വെള്ളത്തിനടിയിൽ; നടക്കു താഴ-ചോറോട് കനാലിലെ നീരൊഴുക്ക് മന്ദഗതിയിൽ "
english_title: "Area under water; nadakkum thazha-chorod at a slow pace in the canal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54094/area-under-water-nadakkum-thazha-chorod-at-a-slow-pace-in-the-canal"
published_at: "2022-07-10T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62caa1ee5ea06_chorod_kanal.jpg"
keywords: []
---

# പ്രദേശം വെള്ളത്തിനടിയിൽ; നടക്കു താഴ-ചോറോട് കനാലിലെ നീരൊഴുക്ക് മന്ദഗതിയിൽ 

> **Lead Summary:** **വടകര : **നടക്കുതാഴ - ചോറോട് കനാൽ കടന്നു പോകുന്നയിടങ്ങളിലുള്ള നിരവധി റോഡുകളും പറമ്പും വെള്ളത്തിനടിയാവുന്നു.നിരവധിപ്പേർ വീടുകളിൽ പോകാൻ കഴിയാതെ മുറ്റം വരെ വെള്ളത്തിലായതു കാരണം ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്.

## Article Content

**വടകര : **നടക്കുതാഴ - ചോറോട് കനാൽ കടന്നു പോകുന്നയിടങ്ങളിലുള്ള നിരവധി റോഡുകളും പറമ്പും വെള്ളത്തിനടിയാവുന്നു.നിരവധിപ്പേർ വീടുകളിൽ പോകാൻ കഴിയാതെ മുറ്റം വരെ വെള്ളത്തിലായതു കാരണം ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്.

വൈക്കിലശ്ശേരി റോഡിലെ ഇല്ലത്ത് താഴ, കൊമ്മിണാരി താഴ, പടവത്തും താഴഎന്നിവടങ്ങളിലെല്ലാം പരിസരത്തെ വീടുള്ളവർ ഏറെ ബുദ്ധിമുട്ടുകയാണ്. രയരോത്ത് താഴ പാലത്തിലൂടെ ബാലവാടിക്ക് പോകുന്ന റോഡ് പത്ത് ദിവസത്തോളമായ്മുട്ടോളം വെള്ളത്തിലാണ്.

കുറ്റിയിൽ പള്ളി - വള്ളിക്കാട് റോഡിൽ പടവത്തും താഴ പാലത്തിന് സമീപവും വെള്ളം കെട്ടികിടക്കുന്നതു കാരണം ഏറെ പ്രയാസപ്പെടുകയാണ്. മണിയാറത്ത്മുക്ക് വള്ളിക്കാട് റോഡിൽ പുഞ്ചപ്പാലത്തിന് സമീപവും വലിയ തോതിൽ വെള്ളം കെട്ടികിടക്കുകയാണ്.

താഴ്ന്ന സ്ഥലത്തുള്ള വീടുകളിൽ വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാതെ വെള്ളത്തിൽ തന്നെ കിടക്കുകയാണ്. കനാൽ കടന്നു പോകുന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ളത്. എവിടെയോ വെള്ളമൊഴുക്കിന് തടസ്ഥമുള്ളതായ് ജനങ്ങൾ സംശയം പ്രകടിപ്പിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54094/area-under-water-nadakkum-thazha-chorod-at-a-slow-pace-in-the-canal)