---
title: "എൻ. കെ വൈദ്യരുടെ സ്മരണാർത്ഥം; തിരുവള്ളൂരിൽ പാലിയേറ്റിവ് പ്രവർത്തക സംഗമം നടത്തി "
english_title: "In memory of NK Vaidya; A meeting of palliative workers was held in Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54116/in-memory-of-nk-vaidya-a-meeting-of-palliative-workers-was-held-in-tiruvallur"
published_at: "2022-07-10T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cac3b34c3d4_vaidyar_smarana.jpg"
keywords: []
---

# എൻ. കെ വൈദ്യരുടെ സ്മരണാർത്ഥം; തിരുവള്ളൂരിൽ പാലിയേറ്റിവ് പ്രവർത്തക സംഗമം നടത്തി 

> **Lead Summary:** **തിരുവള്ളൂർ : ** എൻ. കെ വൈദ്യരുടെ സ്മരണാർത്ഥം പാലിയേറ്റിവ് പ്രവർത്തക സംഗമം നടത്തി. തിരുവള്ളൂരിൽ പ്രവർത്തിക്കുന്ന എൻ.കെ വൈദ്യർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് എൽ.കെ വൈദ്യരുടെ ഒന്നാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായി പാലിയേറ്റിവ് പ്രവർത്തക സംഗമവും , എഫ് എൽടിസി വളങ്ങിയർ മാർക്കുള്ള അനുമോദനവും നടത്തിയത്.

## Article Content

**തിരുവള്ളൂർ : ** എൻ. കെ വൈദ്യരുടെ സ്മരണാർത്ഥം പാലിയേറ്റിവ് പ്രവർത്തക സംഗമം നടത്തി. തിരുവള്ളൂരിൽ പ്രവർത്തിക്കുന്ന എൻ.കെ വൈദ്യർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് എൽ.കെ വൈദ്യരുടെ ഒന്നാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായി പാലിയേറ്റിവ് പ്രവർത്തക സംഗമവും , എഫ് എൽടിസി വളങ്ങിയർ മാർക്കുള്ള അനുമോദനവും നടത്തിയത്.

കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. തോടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ശ്രീലത എം, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി എന്നിവർ മുഖ്യാതിഥികളായി. എം സി പ്രേമചന്ദ്രൻ , ആർ.കെ.മുഹമ്മദ്, രാജൻ എം.ടി, ചന്ദ്രശേഖരൻ മുണ്ടേരി, പവിത്രൻ , തുടങ്ങിയ രാഷ്ടിയ സാമൂഹ്യ നേതാക്കളും രാജീവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

പാലിയേറ്റീവ് പ്രർത്തനം സംബന്ധിച്ച് കോഴിക്കോട് ഐപിഎം ട്രഷറർ സത്യപാലനും , ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റർ ഹരിദാസ് കെ യും ക്ലാസെടുത്തു. ഫയർ & റെസ്ക്യൂ വകുപ്പിന്റെ ഡമോൺസ്ട്രേഷൻ ക്ലാസും നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54116/in-memory-of-nk-vaidya-a-meeting-of-palliative-workers-was-held-in-tiruvallur)