---
title: "ലഹരി വേട്ട; സ്കൂൾ പരിസരത്ത് 200 പാക്കറ്റ് ഹാൻസുമായി യുവാവ് അറസ്റ്റിൽ"
english_title: "drunken hunting; A young man was arrested with 200 packets of Hans in the school premises"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54177/drunken-hunting-a-young-man-was-arrested-with-200-packets-of-hans-in-the-school-premises"
published_at: "2022-07-11T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cb82af8a58f_ARREST.jpg"
keywords: []
---

# ലഹരി വേട്ട; സ്കൂൾ പരിസരത്ത് 200 പാക്കറ്റ് ഹാൻസുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **ഓർക്കാട്ടേരി: **പൊലീസിൻ്റെ ലഹരി വേട്ട. സ്കൂൾ പരിസരത്ത് 200 പാക്കറ്റ് ഹാൻസുമായി യുവാവ് അറസ്റ്റിൽ . ഓർക്കാട്ടേരി ടൗണിൽ പി.കെ. മെമ്മോറിയൽ യു.പി. സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നയാളെ പിടികൂടി.

## Article Content

**ഓർക്കാട്ടേരി: **പൊലീസിൻ്റെ ലഹരി വേട്ട. സ്കൂൾ പരിസരത്ത് 200 പാക്കറ്റ് ഹാൻസുമായി യുവാവ് അറസ്റ്റിൽ . ഓർക്കാട്ടേരി ടൗണിൽ പി.കെ. മെമ്മോറിയൽ യു.പി. സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നയാളെ പിടികൂടി.

സ്കൂട്ടറിൽ സഞ്ചരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന ഇരിങ്ങണ്ണൂർ വലിയപറമ്പത്ത് അൻസാർ (36) ആണ് പിടിയിലായത്.

200 പാക്കറ്റ് ഹാൻസ് ഉത്പന്നങ്ങൾ ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു. എടച്ചേരി സബ് ഇൻസ്പെക്ടർ എ.കെ. സജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, കുട്ടികൃഷ്ണൻ, സിജു കുമാർ, സിജേഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54177/drunken-hunting-a-young-man-was-arrested-with-200-packets-of-hans-in-the-school-premises)