---
title: "ഹരിത മാതൃക; ക്ഷേത്രം മേൽശാന്തിക്ക്  ബലിപെരുന്നാൾ സമ്മാനവുമായി മുസ്‌ലീം യൂത്ത് ലീഗ് "
english_title: "green model; Muslim Youth League with Baliperunnal gift to temple Melshanthi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54207/green-model-muslim-youth-league-with-baliperunnal-gift-to-temple-melshanthi"
published_at: "2022-07-11T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbb60faa398_beliperunnal.jpg"
keywords: []
---

# ഹരിത മാതൃക; ക്ഷേത്രം മേൽശാന്തിക്ക്  ബലിപെരുന്നാൾ സമ്മാനവുമായി മുസ്‌ലീം യൂത്ത് ലീഗ് 

> **Lead Summary:** **വടകര: **ക്ഷേത്രം മേൽശാന്തിക്ക് ബലിപെരുന്നാൾ സമ്മാനവുമായി മുസ്‌ലിം യൂത്ത് ലീഗ്. സൗഹൃദങ്ങളുടെ പാലം പണിയാം, സാമൂഹിക ബന്ധങ്ങൾ ചേർത്തുപിടിക്കാം എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് വടകര മുനിസിപ്പൽ കമ്മിറ്റി ബലിപെരുന്നാൾദിനത്തിൽ സൗഹൃദസമ്മാനം കൈമാറി.

## Article Content

**വടകര: **ക്ഷേത്രം മേൽശാന്തിക്ക് ബലിപെരുന്നാൾ സമ്മാനവുമായി മുസ്‌ലിം യൂത്ത് ലീഗ്. സൗഹൃദങ്ങളുടെ പാലം പണിയാം, സാമൂഹിക ബന്ധങ്ങൾ ചേർത്തുപിടിക്കാം എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് വടകര മുനിസിപ്പൽ കമ്മിറ്റി ബലിപെരുന്നാൾദിനത്തിൽ സൗഹൃദസമ്മാനം കൈമാറി.

വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരിക്കാണ് മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ആർ. സിറാജ് സമ്മാനം നൽകിയത്. ജനറൽ സെക്രട്ടറി കെ.കെ. സഫീർ, അഷ്‌റഫ് പണിക്കോട്ടി, യു. അജിനാസ്, വി.പി. ഹിജാസ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54207/green-model-muslim-youth-league-with-baliperunnal-gift-to-temple-melshanthi)