---
title: "ആസാദീ കാ അമൃത മഹോത്സവ് ; വടകരയിൽ സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചു"
english_title: "Azadi Ka Amrita Mahotsav ; Freedom fighters were honored at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54214/azadi-ka-amrita-mahotsav-freedom-fighters-were-honored-at-vadakara"
published_at: "2022-07-11T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbbb2a3633b_asadhi_.jpg"
keywords: []
---

# ആസാദീ കാ അമൃത മഹോത്സവ് ; വടകരയിൽ സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചു

> **Lead Summary:** **വടകര:** ആസാദീ കാ അമൃത മഹോത്സവ് പരിപാടിയുടെ ഭാഗമായി റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സും ഇരിങ്ങൽ പപ്പൻസ്മാരക വോളിബോൾ അക്കാദമിയും സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കൽ, ബൈക്ക് റാലി, ഫലവൃക്ഷത്തൈകൾ നടൽ എന്നിവ സംഘടിപ്പിച്ചു.

## Article Content

**വടകര:** ആസാദീ കാ അമൃത മഹോത്സവ് പരിപാടിയുടെ ഭാഗമായി റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സും ഇരിങ്ങൽ പപ്പൻസ്മാരക വോളിബോൾ അക്കാദമിയും സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കൽ, ബൈക്ക് റാലി, ഫലവൃക്ഷത്തൈകൾ നടൽ എന്നിവ സംഘടിപ്പിച്ചു.

വടകര റെയിൽവേ സ്റ്റേഷനിൽ നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു ഉദ്ഘാടനംചെയ്തു. സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ അധ്യക്ഷത വഹിച്ചു.

ബി.എസ്.എഫ്. അസി. കമാൻഡന്റ് പ്രസാദ്, ആർ.പി.എഫ്. ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ, ഇൻസ്പെക്ടർ കെ.എം. സുനിൽകുമാർ, റിട്ട. നേവി അസിസ്റ്റന്റ്‌ കമാൻഡന്റ് ഷിജിത്ത്, ജയൻ, പി.പി. ബിനിഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54214/azadi-ka-amrita-mahotsav-freedom-fighters-were-honored-at-vadakara)