---
title: "ഭാരതീയം വടകരയിൽ സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കും"
english_title: "Bharatiyam will celebrate the 75th anniversary of independence in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54217/bharatiyam-will-celebrate-the-75th-anniversary-of-independence-in-vadakara"
published_at: "2022-07-11T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbbc0fe7610_bharatheeyam.jpg"
keywords: []
---

# ഭാരതീയം വടകരയിൽ സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കും

> **Lead Summary:** **വടകര: **സ്വാതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ വടകരയിൽ വിപുലമായ പരിപാടികൾ നടക്കും. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിനാ ഘോഷങ്ങളുടെ ഭാഗമായി പ്രമുഖ സാംസ്കാരിക സംഘടനയായ ഭാരതീയത്തിന്റെ ആഭിമുഖ്യത്തിലാണ് വടകരയിൽ സ്വാതന്ത്ര ദിനത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ നടക്കുന്നത്.

## Article Content

**വടകര: **സ്വാതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ വടകരയിൽ വിപുലമായ പരിപാടികൾ നടക്കും. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിനാ ഘോഷങ്ങളുടെ ഭാഗമായി പ്രമുഖ സാംസ്കാരിക സംഘടനയായ ഭാരതീയത്തിന്റെ ആഭിമുഖ്യത്തിലാണ് വടകരയിൽ സ്വാതന്ത്ര ദിനത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ നടക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി ജൂലൈ പതിനാറിന് ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കോൺവന്റ് റോഡിലെ വിജയാ ഓഡിറ്റോറിയത്തിൽ വിപുലമായ സ്വാഗതസംഘം ചേരുമെന്ന് ഭാരതീയം ചെയർമാൻ ഹരീന്ദ്രൻ കരിമ്പനപ്പാലം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54217/bharatiyam-will-celebrate-the-75th-anniversary-of-independence-in-vadakara)