---
title: "കനത്ത മഴ; വടകര ടൗണിൽ കെട്ടിടം ഭാഗികമായി തകർന്നു"
english_title: "heavy rain; A building partially collapsed in Vadakara town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54266/heavy-rain-a-building-partially-collapsed-in-vadakara-town"
published_at: "2022-07-11T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbdfbc971d4_KETTIDAM_JT.jpg"
keywords: []
---

# കനത്ത മഴ; വടകര ടൗണിൽ കെട്ടിടം ഭാഗികമായി തകർന്നു

> **Lead Summary:** **വടകര:** കനത്ത മഴയിൽ വടകര ജെ. ടി. റോഡിൽ കെട്ടിടം ഭാഗികമായി തകർന്നു.ജെ. ടി. റോഡിലെ പഴയ ഇരുനില കെട്ടിടമാണ് തകർന്നത്.കെട്ടിടത്തിലെ സ്ഥാപനത്തിൽ ഉള്ളവർ ശബ്‍ദം കേട്ടയുടനെ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.അതുകൊണ്ട് തന്നെ ആളപായം ഒന്നും ഉണ്ടായില്ല.

## Article Content

**വടകര:** കനത്ത മഴയിൽ വടകര ജെ. ടി. റോഡിൽ കെട്ടിടം ഭാഗികമായി തകർന്നു.ജെ. ടി. റോഡിലെ പഴയ ഇരുനില കെട്ടിടമാണ് തകർന്നത്.കെട്ടിടത്തിലെ സ്ഥാപനത്തിൽ ഉള്ളവർ ശബ്‍ദം കേട്ടയുടനെ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.അതുകൊണ്ട് തന്നെ ആളപായം ഒന്നും ഉണ്ടായില്ല.

മെയിൻ റോഡിലും ജെ ടി റോഡിലേക്കുള്ള പഴയ റോഡിലും ഈ കെട്ടിടം അപകടം ഉണ്ടാക്കിയേക്കാം. കാൽനട യാത്രക്കാരേയും, വാഹന യാത്രികരേയും ഒരു പോലെ ഇത് ബാധിക്കും.ആംബുലൻസ് ഉൾപ്പടെ ഒരുപാട് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.

ശക്തമായ മഴ പെയ്യത്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കെട്ടിടം പൂർണമായി ഇവിടെ നിന്ന് പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.കെട്ടിടം തകർന്ന ഇടം റവന്യൂ അധികൃതർ വരെ സന്ദർശനം നടത്തിയിട്ടുണ്ട്.കെട്ടിടത്തിന്റെ ബാക്കി ഭാഗം പൊളിച്ചു മാറ്റിയില്ലെങ്കിൽ അപകടം ഇനിയും ഉണ്ടായേക്കാവുമെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54266/heavy-rain-a-building-partially-collapsed-in-vadakara-town)