---
title: "പ്ലാസ്റ്റിക് നിരോധനം; ഓർക്കാട്ടേരിയിലെ വ്യാപാരികൾ നിവേദനം നൽകി"
english_title: "Plastic ban; Petition was given by the merchants of Orkhateri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54269/plastic-ban-petition-was-given-by-the-merchants-of-orkhateri"
published_at: "2022-07-11T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbe388c96aa_NIVEDHANM2.jpg"
keywords: []
---

# പ്ലാസ്റ്റിക് നിരോധനം; ഓർക്കാട്ടേരിയിലെ വ്യാപാരികൾ നിവേദനം നൽകി

> **Lead Summary:** **ഓർക്കാട്ടേരി: **ഒറ്റയടിക്ക് സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ചെറുകിട വ്യാപാരികളെ വലിയ ബുദ്ധിമുട്ടിൽ ആക്കാൻ ഇടയുണ്ടന്നും പ്ലാസ്റ്റിക് ഉൽപാദനമേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടും ഘട്ടം ഘട്ടമായി നിരോധനം നടപ്പിലാക്കി ചെറുകിട വ്യാപാര മേഖല സംരക്ഷിക്കണമെന്നും, ഇതിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറി പരിശോധന നടത്തി പിഴ ഈടാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്നും, നിലവിലുള്ള സ്റ്റോക്ക് തീരും വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ ഭാരവാഹികൾ ഏറാമല ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓർക്കാട്ടേരി ഹെൽത്ത് സെൻറർ ഇൻസ്പെക്ടർ എന്നിവർക്ക് നിവേദനം നൽകി.

## Article Content

**ഓർക്കാട്ടേരി: **ഒറ്റയടിക്ക് സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ചെറുകിട വ്യാപാരികളെ വലിയ ബുദ്ധിമുട്ടിൽ ആക്കാൻ ഇടയുണ്ടന്നും പ്ലാസ്റ്റിക് ഉൽപാദനമേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടും ഘട്ടം ഘട്ടമായി നിരോധനം നടപ്പിലാക്കി ചെറുകിട വ്യാപാര മേഖല സംരക്ഷിക്കണമെന്നും, ഇതിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറി പരിശോധന നടത്തി പിഴ ഈടാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്നും, നിലവിലുള്ള സ്റ്റോക്ക് തീരും വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ ഭാരവാഹികൾ ഏറാമല ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓർക്കാട്ടേരി ഹെൽത്ത് സെൻറർ ഇൻസ്പെക്ടർ എന്നിവർക്ക് നിവേദനം നൽകി.

പ്രസിഡണ്ട് കെ.ഇ ഇസ്മായിൽ, ജനറൽ സെക്രട്ടറി,ടി. എൻ.കെ പ്രഭാകരൻ, ട്രഷറർ വാസു ആരാധന, ഭാരവാഹികളായ കെ.കെ റഹീം, റിയാസ് കുനിയിൽ,ജയൻ സാരംഗ്, വിജയരാജ് കെ.എം , അഭിലാഷ് കോമത്ത്, സലാം ഫാമിലി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54269/plastic-ban-petition-was-given-by-the-merchants-of-orkhateri)