---
title: "കുടുംബങ്ങൾ വീടൊഴിഞ്ഞു; ചോറോട് - നടക്കു താഴ കനാലിൽ വെള്ളം ഉയരുന്നു   "
english_title: "Families fled their homes; Chorod - Water rises in the canal down the road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54275/families-fled-their-homes-chorod-water-rises-in-the-canal-down-the-road"
published_at: "2022-07-11T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbeb7b85aa1_VELLAM3.jpg"
keywords: []
---

# കുടുംബങ്ങൾ വീടൊഴിഞ്ഞു; ചോറോട് - നടക്കു താഴ കനാലിൽ വെള്ളം ഉയരുന്നു   

> **Lead Summary:** **വടകര:** നടക്കുതാഴ ചോറോട് കനാലിന്റെ തീരങ്ങളിലുള്ളവർ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് കുടുംബങ്ങൾ വീടുകളിൽ നിന്നും ബന്ധുവീടുകളിലേക്ക് മാറുകയാണ്. വളയിൽ ശേഖരൻ, വളയിൽ മണി, മണക്കാട് കുഞ്ഞമ്മദ്, പടയന്റവിട ജാനകി, കോടേരി താഴ സാബിറ, കോടേരി താഴ ഹമീദ്, കോടേരി താഴ സുജിത്ത് എന്നിവർ വീടൊഴിഞ്ഞ് ബന്ധുവീടുകളിലേക്ക് മാറി.

## Article Content

**വടകര:** നടക്കുതാഴ ചോറോട് കനാലിന്റെ തീരങ്ങളിലുള്ളവർ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് കുടുംബങ്ങൾ വീടുകളിൽ നിന്നും ബന്ധുവീടുകളിലേക്ക് മാറുകയാണ്. വളയിൽ ശേഖരൻ, വളയിൽ മണി, മണക്കാട് കുഞ്ഞമ്മദ്, പടയന്റവിട ജാനകി, കോടേരി താഴ സാബിറ, കോടേരി താഴ ഹമീദ്, കോടേരി താഴ സുജിത്ത് എന്നിവർ വീടൊഴിഞ്ഞ് ബന്ധുവീടുകളിലേക്ക് മാറി.

കോടേരി താഴ രാമചന്ദ്രൻ, കുനിയിൽ ശശികുമാർ, കുനിയിൽ സുരേഷ് ബാബു എന്നിവരുടെ വീടിനു മുറ്റം വരെ വെള്ളം കയറിയിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ, വാർഡ് വികസന സമിതി കൺവീനർ വി.അനിൽ കുമാർ മാസ്റ്റർ ആർ.ആർ.ടി വളണ്ടിയർമാരായിരുന വി.എം.അജേഷ് (അമ്പാടി), അജീഷ് കെ.ടി.കെ, അശ്വന്ത് കൃഷ്ണ എം.ടി.കെ എന്നിവർ ചേർന്ന് വീടുകളിലെ സാധനങ്ങൾ മാറ്റിവെക്കുകയും മരുന്നും മറ്റ് ആവശ്യവസ്തുക്കൾ എത്തിക്കുന്നതിന്നും ഏർപ്പാടുകൾ ചെയ്തു.

കഴിഞ്ഞ വർഷം മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി ഇല്ലായിരുന്നു. കനാൽ ചെളിയെടുത്തതു കാരണം വെള്ളം വേഗത്തിൽ ഒഴുകി പോയിരുന്നു. പലയിടങ്ങളിലും ചീപ്പുകൾ യഥാസമയങ്ങളിൽ സ്ഥാപിക്കുകയോ വെള്ളം കൂടുന്ന സമയത്ത് എടുക്കുകയോ ചെയ്യാറില്ല.കരാർ ഏറ്റെടുത്തവരെ നാട്ടുകാർ ഇതുവരെ കണ്ടിട്ടില്ല.

പലയിടത്തും സമീപവാസികളാണ് ഈ പ്രവൃത്തി ചെയ്യുന്നത്. കനാലിന്റെ ഇരുവശങ്ങളും വ്യാപകമായി കൈയ്യേറി നികത്തപ്പെട്ടതു കാരണം വെള്ളമൊഴുക്ക് തടസ്സപ്പെടുന്നുണ്ട്. മഴ തുടർന്നാൽ ഇനിയും നിരവധി വീട്ടുകാർ ഒഴിഞ്ഞു പോകേണ്ടി വരും. വീടുകളിൽ ചുറ്റും വെള്ളം ദിവസങ്ങളോളം കെട്ടി കിടന്നാൽ ഇടിഞ്ഞു തകരാനും സാധ്യത ഉണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54275/families-fled-their-homes-chorod-water-rises-in-the-canal-down-the-road)