---
title: "ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി വടകരയിൽ നടപ്പാക്കും"
english_title: "The clean ocean Sundarathiram project will be implemented in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54338/the-clean-ocean-sundarathiram-project-will-be-implemented-in-vadakara"
published_at: "2022-07-11T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc413c6bf76_sundhara_theeram.jpg"
keywords: []
---

# ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി വടകരയിൽ നടപ്പാക്കും

> **Lead Summary:** **വടകര: **ജനകീയ പങ്കാളിതത്തോടെ കടൽത്തീരം ശുചീകരിച്ച് സുന്ദരമായി പരിപാലിക്കുന്നതിനുള്ള ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി വടകര നഗരസഭയിൽ നടപ്പാക്കും. നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ തീരദേശ പോലീസ്, മത്സ്യഫെഡ്, യുവജനക്ഷേമ ബോർഡ് എന്നിങ്ങനെ വിവിധ വകുപ്പുകളും ഏജൻസികളും പങ്കാളികളാകും.വിവിധ സാമൂഹ്യ,യുവജന സംഘടനകൾ, എൻസിസി എൻഎസ്എസ് എന്നിവ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.

## Article Content

**വടകര: **ജനകീയ പങ്കാളിതത്തോടെ കടൽത്തീരം ശുചീകരിച്ച് സുന്ദരമായി പരിപാലിക്കുന്നതിനുള്ള ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി വടകര നഗരസഭയിൽ നടപ്പാക്കും. നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ തീരദേശ പോലീസ്, മത്സ്യഫെഡ്, യുവജനക്ഷേമ ബോർഡ് എന്നിങ്ങനെ വിവിധ വകുപ്പുകളും ഏജൻസികളും പങ്കാളികളാകും.വിവിധ സാമൂഹ്യ,യുവജന സംഘടനകൾ, എൻസിസി എൻഎസ്എസ് എന്നിവ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.

തീരദേശ ശുചീകരണത്തിനും പരിപാലനത്തിനും മത്സ്യത്തൊഴിലാളികളുടെയും ബോട്ട് ഉടമകളുടെയും കടൽ ജാഗ്രത സമിതികളുടെയും സഹകരണം ഉറപ്പു വരുത്തും.തീരദേശത്തെ ഓരോ കിലോമീറ്റർ ദൂരവും ശുചീകരിച്ച് സംരക്ഷിക്കുന്നതിന് ശുചിത്വ തീരം ടീമുകൾ രൂപീകരിക്കും.തീരം ശുചിയായി സംരക്ഷിക്കുന്നത് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾവിപുലമായ രീതിയിൽ നടത്തും.ഇതിന്റെ ഭാഗമായി 29.07.2022 വെള്ളിയാഴ്ച തീരദേശ വാർഡുകളിൽ ബോധവൽക്കരണ ക്യാമ്പുകൾ നടത്തും.

നമ്മുടെ തോടുകളിലും പുഴകളിലും അതുവഴി കടലിലേക്കും അജൈവ മാലിന്യങ്ങൾ തീരക്കടലിൽ വലിച്ചെറിയുമ്പോൾ ജലമലിനീകരണവും കടലോര പ്രത്യാഘാതങ്ങളും തടയുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. പി വിജയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു.

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ എല്ലാവരും ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്നും തീര കടലിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ പറഞ്ഞു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സജീവ് കുമാർ,സിന്ധു പ്രേമൻ, നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ്, കോസ്റ്റൽ പോലിസ് എസ്. എച്ച്. ഒ ദീപു എന്നിവർ സംസാരിച്ചു.

ഹെൽത്ത് സൂപ്പർവൈസർ വിൻസന്റ് നന്ദി പറഞ്ഞു. ചെയർമാനായി നഗരസഭാ ചെയർമാൻ കെ പി ബിന്ദു, കൺവീനറായി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദിൽന ഡി എസ്, ജോയിന്റ് കൺവീനർമാരായി നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ്, വൈദേഹി കെ, വൈസ് ചെയർമാൻമാരായി കെ സി പവിത്രൻ മാസ്റ്റർ, വി കെ അസീസ് മാസ്റ്റർ, അശോകൻ കുരിയാടി, സി.രാമകൃഷ്ണൻ, സി കുമാരൻ, കെ പ്രകാശൻ, പി സോമശേഖരൻ, വ്യാസൻ പി, ചൊക്രന്റവിട ചന്ദ്രൻ, മഷൂദ്, വി മീര, മണലിൽ മോഹനൻ എന്നിവരും കമ്മിറ്റി അംഗങ്ങളായി തീരദേശ കൗൺസിലർമാർ, തൊഴിലാളി സംഘടന പ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ എന്നിവരും ഉൾപ്പെടുന്ന കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54338/the-clean-ocean-sundarathiram-project-will-be-implemented-in-vadakara)