---
title: "ഓര്‍ക്കാട്ടേരി ടൗണില്‍ ബൈക്ക് തട്ടി വയോധിക മരിച്ചു"
english_title: "An elderly woman died after being hit by a bike in Orchatyri town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54363/an-elderly-woman-died-after-being-hit-by-a-bike-in-orchatyri-town"
published_at: "2022-07-11T23:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc655952221_death.jpg"
keywords: []
---

# ഓര്‍ക്കാട്ടേരി ടൗണില്‍ ബൈക്ക് തട്ടി വയോധിക മരിച്ചു

> **Lead Summary:** **കോഴിക്കോട് :** എടച്ചേരി ഓര്‍ക്കാട്ടേരി ടൗണില്‍ ബൈക്ക് തട്ടി വയോധിക മരിച്ചു. എടച്ചേരി ചൂണ്ടയില്‍ മുല്ലപ്പള്ളി ജാനു ആണ് മരിച്ചത്. ഓര്‍ക്കാട്ടേരി കെഡിസി ബാങ്കിന് സമീപമായിരുന്നു അപകടം.

## Article Content

**കോഴിക്കോട് :** എടച്ചേരി ഓര്‍ക്കാട്ടേരി ടൗണില്‍ ബൈക്ക് തട്ടി വയോധിക മരിച്ചു. എടച്ചേരി ചൂണ്ടയില്‍ മുല്ലപ്പള്ളി ജാനു ആണ് മരിച്ചത്. ഓര്‍ക്കാട്ടേരി കെഡിസി ബാങ്കിന് സമീപമായിരുന്നു അപകടം.

കെഡിസി ബാങ്കില്‍നിന്ന് പെന്‍ഷന്‍ വാങ്ങി മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കൾ: മീന, മിനർവ, അജിത. മരുമക്കൾ: ബാബു, ശോഭ, പരേതനായ ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54363/an-elderly-woman-died-after-being-hit-by-a-bike-in-orchatyri-town)