---
title: "ആയഞ്ചേരിയിൽ വീട് തകർന്നു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക് "
english_title: "House collapsed in Ayancheri; The housewife escaped unharmed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54410/house-collapsed-in-ayancheri-the-housewife-escaped-unharmed"
published_at: "2022-07-12T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd0136e5342_home_collapsed_at_ayachenri.jpg"
keywords: []
---

# ആയഞ്ചേരിയിൽ വീട് തകർന്നു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക് 

> **Lead Summary:** **വടകര: **കനത്ത മഴക്കിടെ ആയഞ്ചേരിയിൽ വീട് തകർന്നു വീണു. അടുക്കളയിൽ ഉണ്ടായിരുന്ന വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക് .ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് 13-ാംവാർഡിൽ വള്ളുകണ്ടി കുഞ്ഞിരാമന്റെ വീടാണ് മഴയിൽ തകർന്നത്.

## Article Content

**വടകര: **കനത്ത മഴക്കിടെ ആയഞ്ചേരിയിൽ വീട് തകർന്നു വീണു. അടുക്കളയിൽ ഉണ്ടായിരുന്ന വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക് .ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് 13-ാംവാർഡിൽ വള്ളുകണ്ടി കുഞ്ഞിരാമന്റെ വീടാണ് മഴയിൽ തകർന്നത്.

അടുക്കളയിൽ ജോലിചെയ്യുകയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ സംഭവത്തിന് അല്പംമുമ്പ് പുറത്തിറങ്ങിയതുകൊണ്ടാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട് വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു.

പുതിയ വീട് അനുവദിക്കണമെന്നും തകർന്ന വീടിന് നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് വീട് സന്ദർശിച്ച വാർഡംഗം എ. സുരേന്ദ്രന്റെ നേതൃത്വത്തിൽ വില്ലേജിലും പഞ്ചായത്തിലും പരാതി സമർപ്പിച്ചു. മലയിൽ അച്യുതൻ, മബ്ലികുനിയിൽ ശ്രീരാഗ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54410/house-collapsed-in-ayancheri-the-housewife-escaped-unharmed)