---
title: "വടകരയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി; രണ്ട് പേർ രക്ഷപ്പെട്ടു"
english_title: "A man is missing after his canoe overturned in Vadakara; Two people survived"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54412/a-man-is-missing-after-his-canoe-overturned-in-vadakara-two-people-survived"
published_at: "2022-07-12T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd04d739b20_thoni.jpg"
keywords: []
---

# വടകരയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി; രണ്ട് പേർ രക്ഷപ്പെട്ടു

> **Lead Summary:** **വടകര: **മൂടാടി ഉരു പുണ്യ കാവ് തീരക്കടലിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി.രണ്ട് പേർ രക്ഷപ്പെട്ടു. മൂടാടി മുത്തായം ബീച്ചിലെ ഷിഹാബിനെയാണ് കാണാതായത്.കെ.വി മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ള തോണിയാണ് ശക്തമായ തിരമാലയിൽ പെട്ട് മറിഞ്ഞത്.

## Article Content

**വടകര: **മൂടാടി ഉരു പുണ്യ കാവ് തീരക്കടലിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി.രണ്ട് പേർ രക്ഷപ്പെട്ടു. മൂടാടി മുത്തായം ബീച്ചിലെ ഷിഹാബിനെയാണ് കാണാതായത്.കെ.വി മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ള തോണിയാണ് ശക്തമായ തിരമാലയിൽ പെട്ട് മറിഞ്ഞത്.

മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. മുഹമ്മദും മറ്റൊരാളും നീന്തി രക്ഷപ്പെടുകയായിരുന്നു കൊയിലാണ്ടി നിന്ന് ഫയർഫോഴ്സും, മുങ്ങൽ വിദഗ്ദരും, സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54412/a-man-is-missing-after-his-canoe-overturned-in-vadakara-two-people-survived)