---
title: "ജനം ആശങ്കയിൽ; കുഞ്ഞിപ്പള്ളി - മുക്കാളി സർവീസ് റോഡ് വേണം - ഇന്ന് ജനകീയ കൺവെൻഷൻ  "
english_title: "People are worried; Kunjipally - Mukkali service road needed - popular convention today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54428/people-are-worried-kunjipally-mukkali-service-road-needed-popular-convention-today"
published_at: "2022-07-12T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd102dcfe59_mukkali__road.jpg"
keywords: []
---

# ജനം ആശങ്കയിൽ; കുഞ്ഞിപ്പള്ളി - മുക്കാളി സർവീസ് റോഡ് വേണം - ഇന്ന് ജനകീയ കൺവെൻഷൻ  

> **Lead Summary:** **വടകര: **ആറുവരി പാതയായി നിർമാണം ആരംഭിച്ച അഴിയൂർ വെങ്ങളം ദേശിയപാതയിൽ കുഞ്ഞിപ്പള്ളി മുതൽ മുക്കാളിവരെയുള്ള ഇരുഭാഗങ്ങളിലും സർവീസ് റോഡ് ഉണ്ടാവില്ലെന്നറിഞ്ഞതോടെ ജനം ആശങ്കയിലാണ്.

## Article Content

**വടകര: **ആറുവരി പാതയായി നിർമാണം ആരംഭിച്ച അഴിയൂർ വെങ്ങളം ദേശിയപാതയിൽ കുഞ്ഞിപ്പള്ളി മുതൽ മുക്കാളിവരെയുള്ള ഇരുഭാഗങ്ങളിലും സർവീസ് റോഡ് ഉണ്ടാവില്ലെന്നറിഞ്ഞതോടെ ജനം ആശങ്കയിലാണ്.

പ്രാഥമികഘട്ടത്തിൽ ഇതുസംമ്പന്ധമായി ലഭിച്ച രേഖയിൽ ടോൾപ്ളാസ വരുന്ന പ്രദേശമായതിനാൽ സർവീസ് റോഡ് ഇല്ലെന്നത് വ്യക്തമായിരുന്നു. പ്ളാനിൽ മാറ്റം വരുത്തി സർവീസ് റോഡ് നിർമിക്കുന്നുണ്ടെങ്കിൽ അധികൃതർ ഔദ്യോഗികമായി അറിയിപ്പിലൂടെ ജനങ്ങളുടെ ആശങ്കമാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഇതേക്കുറിച്ച് ആലോചിക്കാൻ ബന്ധപ്പെട്ട വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇന്ന് ചോമ്പാല ആത്മവിദ്യാസംഘം ഹാളിൽ യോഗംചേരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54428/people-are-worried-kunjipally-mukkali-service-road-needed-popular-convention-today)