---
title: "മുങ്ങി മരിച്ച സഹീറിന് പോസിറ്റീവ്  രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് ആശങ്ക"
english_title: "Positive for drowning Zaheer Concern for those who came to the rescue"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5443/positive-for-drowning-zaheer-concern-for-those-who-came-to-the-rescue"
published_at: "2021-10-16T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a5cf1dcf8d_rescu operation .jpg"
keywords: []
---

# മുങ്ങി മരിച്ച സഹീറിന് പോസിറ്റീവ്  രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് ആശങ്ക

> **Lead Summary:** **വടകര: **വില്യാപ്പള്ളി അരയാക്കൂലില്‍ രക്ഷാപ്രവര്‍ത്തനിടെ മുങ്ങിമരിച്ച സഹീറിന് കോവിഡ് സ്ഥിതീകരിച്ചതോടെ സഹീറിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരും സഹീറിനെ രക്ഷിക്കാന്‍ ഇറങ്ങിയവരും ആശങ്കയിലായി. ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഉള്‍പ്പെട ക്വാറീന്റില്‍ പോകേണ്ട അവസ്ഥയിലാണ്.

## Article Content

**വടകര: **വില്യാപ്പള്ളി അരയാക്കൂലില്‍ രക്ഷാപ്രവര്‍ത്തനിടെ മുങ്ങിമരിച്ച സഹീറിന് കോവിഡ് സ്ഥിതീകരിച്ചതോടെ സഹീറിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരും സഹീറിനെ രക്ഷിക്കാന്‍ ഇറങ്ങിയവരും ആശങ്കയിലായി. ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഉള്‍പ്പെട ക്വാറീന്റില്‍ പോകേണ്ട അവസ്ഥയിലാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുടപ്പിലാവില്‍ ചിറയില്‍ മുങ്ങി മരിച്ച ആള്‍ക്കും കോവിഡ് സ്ഥിതീകരിച്ചതോടെ സമാന സഹാചര്യമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തന സമയത്ത് അനാവശ്യമായി ആളുകള്‍ തടിച്ച് കൂടുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നത്. മുങ്ങി മരണങ്ങളില്‍ മൃതദേഹങ്ങളുടെ കോവിഡ് പരിശോധന ഉടന്‍ പൂര്‍ത്തിയാക്കില്ലെന്ന് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടി കാട്ടുന്നു.

കഴിഞ്ഞ വ്യാഴാഴ്ച മാഹി കനാല്‍ കടന്ന് പോകുന്ന അരയാക്കൂല്‍ താഴെ പ്രദേശത്ത് മുങ്ങിപ്പോയ കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് സഹീര്‍ അപകടത്തില്‍ പെട്ടത്. മൂന്ന് കുട്ടികളെ കരക്കെത്തിച്ച ശേഷം മുങ്ങി പോവുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്.

കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികളാണ് ഒഴുക്കില്‍ അകപ്പെട്ടത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് സഹീര്‍ ഓടിയെത്തിയത്. ഉടന്‍ തന്നെ ഇദ്ദേഹം കനാലിലേക്ക് ചാടി മൂന്നു കുട്ടികളെയും കരയ്ക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ കയത്തില്‍പ്പെട്ട് മുങ്ങി പോകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5443/positive-for-drowning-zaheer-concern-for-those-who-came-to-the-rescue)