---
title: "ദേശീയ പാത വികസനം; മുക്കാളി മുതൽ കുഞ്ഞിപ്പള്ളി വരെ സർവ്വീസ് റോഡ് ഇല്ല; ജനം ദുരിതത്തിൽ "
english_title: "National Highway Development; There is no service road from Mukkali to Kunjipally; People will suffer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54493/national-highway-development-there-is-no-service-road-from-mukkali-to-kunjipally-people-will-suffer"
published_at: "2022-07-12T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd47f48a402_road.jpg"
keywords: []
---

# ദേശീയ പാത വികസനം; മുക്കാളി മുതൽ കുഞ്ഞിപ്പള്ളി വരെ സർവ്വീസ് റോഡ് ഇല്ല; ജനം ദുരിതത്തിൽ 

> **Lead Summary:** **വടകര:** ദേശീയ പാത വികസനത്തിനായി സ്ഥലവും വീടും വിട്ടു നൽകിയവർക്ക് വീണ്ടും തിരിച്ചടി. മുക്കാളി മുതൽ കുഞ്ഞിപ്പള്ളി വരെ റോഡിന് ഇരുവശത്തും ഉള്ളവർക്ക് സർവ്വീസ് റോഡ് ഇല്ലാത്തതാണ് ഇതിന് കാരണമായത്. മുക്കാളിക്കും കുഞ്ഞിപ്പള്ളിക്കുമിടയിൽ ഇരു ഭാഗത്തും ടോൾ പ്ലാസ സ്ഥാപിക്കുന്നതാണ് സർവ്വീസ് റോഡ് നഷ്ടപ്പെടാൻ കാരണമായത്.

## Article Content

**വടകര:** ദേശീയ പാത വികസനത്തിനായി സ്ഥലവും വീടും വിട്ടു നൽകിയവർക്ക് വീണ്ടും തിരിച്ചടി. മുക്കാളി മുതൽ കുഞ്ഞിപ്പള്ളി വരെ റോഡിന് ഇരുവശത്തും ഉള്ളവർക്ക് സർവ്വീസ് റോഡ് ഇല്ലാത്തതാണ് ഇതിന് കാരണമായത്. മുക്കാളിക്കും കുഞ്ഞിപ്പള്ളിക്കുമിടയിൽ ഇരു ഭാഗത്തും ടോൾ പ്ലാസ സ്ഥാപിക്കുന്നതാണ് സർവ്വീസ് റോഡ് നഷ്ടപ്പെടാൻ കാരണമായത്.

നിലയിൽ സർവീസ് റോഡില്ലെന്ന് ദേശീയ പാത അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മൂലം ചോമ്പാല മിനി സ്റ്റേഡിയം,അഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, ചോമ്പാല പോലീസ് സ്റ്റേഷൻ , വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മുക്കാളി കെ എസ് ഇ.ബി ഓഫീസ് ,ചോമ്പാല ബി എസ് ആൻ എൽ ഓഫീസ് , സ്കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കും വീട്ടുകാർക്കും, ഇട റോഡിൽ നിന്നും വരുന്നവർക്കും മറ്റും യാത്ര തടസപ്പെടും.

സർവ്വീസ് റോഡ് ഒഴിവാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കരാർ കമ്പനി ആരംഭിച്ചിട്ടുണ്ട്. നേരത്തെ കെ.കെ രമ എം എൽ എ യും കരാർ കമ്പനി അധികൃതരും ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ചർച്ചക്കായി കുഞ്ഞിപ്പള്ളി ടൗണിൽ എത്തിയിരുന്നു.

ഈ സമയത്ത് അഴിയൂർ പഞ്ചായത്തിൽ ഇരു ഭാഗത്തും സർവീസ് റോഡ് ഉണ്ടാകുമെന്ന് അധികൃതർ വാക്കാൻ പറഞ്ഞെങ്കിലും അത് നടക്കാത്ത സാഹചര്യമാണ് ഉയരുന്നതെന്ന് വിവിധ കോണുകളിൽ നിന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. സർവ്വീസ് റോഡിനായി ജനപ്രതിനിധികൾ ഉണർന്നു പ്രവർത്തിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54493/national-highway-development-there-is-no-service-road-from-mukkali-to-kunjipally-people-will-suffer)