---
title: "നീതിക്ക് പുതുമുഖം; ഏറാമല  സഹകരണ ബാങ്കിന്റെ നവീകരിച്ച മെഡിക്കല്‍സ്റ്റോർ  ഉദ്ഘാടനം 16 ന്"
english_title: "A new face for neethi; Eramala Cooperative Bank's renovated medical store inaugurated on 16"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54506/a-new-face-for-neethi-eramala-cooperative-banks-renovated-medical-store-inaugurated-on-16"
published_at: "2022-07-12T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd53fa5b317_eramala_bank.jpg"
keywords: []
---

# നീതിക്ക് പുതുമുഖം; ഏറാമല  സഹകരണ ബാങ്കിന്റെ നവീകരിച്ച മെഡിക്കല്‍സ്റ്റോർ  ഉദ്ഘാടനം 16 ന്

> **Lead Summary:** **ഓര്‍ക്കാട്ടേരി:** സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്ന ഓർക്കാട്ടേരി നീതി മെഡിക്കൽ സ്റ്റോറിന് പുതിയ മുഖം. ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഓര്‍ക്കാട്ടേരി ഗാന്ധി സ്‌ക്വയറിന് സമീപം പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സാണ് ആധുനിക രീതിയിൽ പുതുക്കി പണിതത്.

## Article Content

**ഓര്‍ക്കാട്ടേരി:** സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്ന ഓർക്കാട്ടേരി നീതി മെഡിക്കൽ സ്റ്റോറിന് പുതിയ മുഖം. ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഓര്‍ക്കാട്ടേരി ഗാന്ധി സ്‌ക്വയറിന് സമീപം പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സാണ് ആധുനിക രീതിയിൽ പുതുക്കി പണിതത്.

ഷോപ്പിന്റെ ഉദ്ഘാടനം 16 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും. സഹകരണ വകുപ്പ് - കോഴിക്കോട് ജോയിന്റ് റജിസ്ട്രാര്‍ ജനറല്‍ ബി. സുധ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ് രാജ്, സഹകരണ വകുപ്പ് വടകര അസിസ്റ്റന്റ് റജിസ്ട്രാര്‍ ടി. സുധീഷ് തുടങ്ങിയവര്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54506/a-new-face-for-neethi-eramala-cooperative-banks-renovated-medical-store-inaugurated-on-16)