---
title: "കോസ്റ്റ് ​ഗാർഡ് എത്തി; കടലിൽ കാണാതായ യുവാവിനെ കണ്ടെത്താൻ ഊർജ്ജിത തെരച്ചിൽ"
english_title: "The Coast Guard arrived; Vigorous search for missing youth at sea"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54532/the-coast-guard-arrived-vigorous-search-for-missing-youth-at-sea"
published_at: "2022-07-12T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd6e521fbf8_moodadi.jpg"
keywords: []
---

# കോസ്റ്റ് ​ഗാർഡ് എത്തി; കടലിൽ കാണാതായ യുവാവിനെ കണ്ടെത്താൻ ഊർജ്ജിത തെരച്ചിൽ

> **Lead Summary:** **വടകര: **മൂടാടിയിൽ ഒരാളെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് സംഭവസ്ഥലത്തെത്തി. കോസ്റ്റ് ​ഗാർഡിന്റെ അർവനേഷ് എന്ന ബോട്ടാണ് തിരച്ചിൽ നടത്തുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ തോണി മറിഞ്ഞ് മുത്തായത്ത് കോളനിയിലെ ഷിഹാബിനെ ആണ് കാണാതായത്.

## Article Content

**വടകര: **മൂടാടിയിൽ ഒരാളെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് സംഭവസ്ഥലത്തെത്തി. കോസ്റ്റ് ​ഗാർഡിന്റെ അർവനേഷ് എന്ന ബോട്ടാണ് തിരച്ചിൽ നടത്തുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ തോണി മറിഞ്ഞ് മുത്തായത്ത് കോളനിയിലെ ഷിഹാബിനെ ആണ് കാണാതായത്.

ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായപ്പോൾ തോണി തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54532/the-coast-guard-arrived-vigorous-search-for-missing-youth-at-sea)