---
title: "മരണപാച്ചില്‍ ; വടകരയില്‍  സ്വകാര്യ ബസ്്കസ്റ്റഡിയിലെടുത്തു"
english_title: "Dangerous driving; The private bus was taken into custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5456/dangerous-driving-the-private-bus-was-taken-into-custody"
published_at: "2021-10-16T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a675047ac7_virat bus .jpg"
keywords: []
---

# മരണപാച്ചില്‍ ; വടകരയില്‍  സ്വകാര്യ ബസ്്കസ്റ്റഡിയിലെടുത്തു

> **Lead Summary:** **വടകര: ** അപകടകരമായ ഡ്രൈവിംഗിന് നടത്തിയതിന് സ്വകാര്യ ബസ്സ് ഡ്രൈവര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തു. കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന വിരാട് ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

## Article Content

**വടകര: ** അപകടകരമായ ഡ്രൈവിംഗിന് നടത്തിയതിന് സ്വകാര്യ ബസ്സ് ഡ്രൈവര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തു. കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന വിരാട് ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

ഇന്നലെ ദേശീയ പാതയില്‍ സഹകരണ ആശുപത്രി ജംഗ്ഷനും വടകര പുതിയ ബസ് സ്റ്റാന്റ്റിനും ഇടയില്‍ അപകടപരമായ ഡ്രൈവിംഗ് നടത്തിയെന്നാണ് കേസ്. അപകടരമായ രീതിയില്‍ ഡ്രൈവിംഗ് നടത്തിയ ബസ്സിനെ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ഏറെ നേരം ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.

തുടര്‍ന്ന് ബസ് യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി വിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5456/dangerous-driving-the-private-bus-was-taken-into-custody)