---
title: "തിരുവള്ളൂരിൽ ഭാര്യയെ കഴുത്തറത്ത് കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ "
english_title: "Husband hanged himself after strangling his wife in Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54568/husband-hanged-himself-after-strangling-his-wife-in-tiruvallur"
published_at: "2022-07-12T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd9d065de10_dea.jpg"
keywords: []
---

# തിരുവള്ളൂരിൽ ഭാര്യയെ കഴുത്തറത്ത് കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ 

> **Lead Summary:** **വടകര: **തിരുവള്ളൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. കുനിവയൽ കരിമ്പാലക്കണ്ടി മാലോൽ കൃഷ്ണൻ ഭാര്യ നാരായണി എന്നിവരാണ് മരിച്ചത്. നാരായണിയുടെ മൃതദേഹം കിടപ്പുമുറിയിൽ കഴുത്തിനു മുറിവേറ്റ നിലയിലും കൃഷ്ണന്റെ മൃതദേഹം പിൻഭാഗം ചായ്പ്പിൽ കെട്ടി തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്.

## Article Content

**വടകര: **തിരുവള്ളൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. കുനിവയൽ കരിമ്പാലക്കണ്ടി മാലോൽ കൃഷ്ണൻ ഭാര്യ നാരായണി എന്നിവരാണ് മരിച്ചത്. നാരായണിയുടെ മൃതദേഹം കിടപ്പുമുറിയിൽ കഴുത്തിനു മുറിവേറ്റ നിലയിലും കൃഷ്ണന്റെ മൃതദേഹം പിൻഭാഗം ചായ്പ്പിൽ കെട്ടി തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്.

ഇന്ന് രാത്രി ഏഴുമണിയോടെയാണ് മൃതദേഹങ്ങൾ കാണുന്നത് ഭാര്യ ഓർമ്മക്കുറവിന്റെ അസുഖത്തിന് ചികിത്സ നടത്തിവരുന്നുണ്ട്. രണ്ട് പെൺമക്കളും ഒരു മകനുമാണ് ഇവർക്കുള്ളത്. മകൻ കാർത്തികേയനും ഭാര്യയും ഇവരോടൊപ്പമാണ് താമസം.

ഇവർ പുറത്ത് പോയ സമയത്താണ് സംഭവം. ഇരുവരും തിരിച്ചു വന്നപ്പോഴാണ് സംഭവം അറിയുന്നത്. പെൺമക്കൾ വിവാഹം കഴിഞ്ഞ് ഭർത്താക്കന്മാരുടെ വീട്ടിലാണ്. കൃഷ്ണൻ ഭാര്യയെ കഴുത്തറുത്ത് കൊന്നതിനു ശേഷം തൂങ്ങിമരിച്ചത് ആണെന്നാണ് പോലീസിനെ പ്രാഥമിക നിഗമനം. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തുണ്ട് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54568/husband-hanged-himself-after-strangling-his-wife-in-tiruvallur)