---
title: "ഞെട്ടി വിറച്ചു; ഒരുമാസത്തിനിടെ ഒരേ രീതിയിൽ രണ്ട് കൊലപാതകങ്ങളും രണ്ട് ആത്മഹത്യയും"
english_title: "startled and trembled; Two murders and two suicides in the same manner within a month"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54602/startled-and-trembled-two-murders-and-two-suicides-in-the-same-manner-within-a-month"
published_at: "2022-07-13T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce283f8ad64_Untitled-1.jpg"
keywords: []
---

# ഞെട്ടി വിറച്ചു; ഒരുമാസത്തിനിടെ ഒരേ രീതിയിൽ രണ്ട് കൊലപാതകങ്ങളും രണ്ട് ആത്മഹത്യയും

> **Lead Summary:** **വടകര : **തിരുവള്ളൂർ ഗ്രാമം ഞെട്ടിവിറച്ചു. ഒരുമാസത്തിനിടെ ഒരേ രീതിയിലുള്ള രണ്ട് കൊലപാതകങ്ങളും രണ്ട് ആത്മഹത്യയും . ജൂൺ നാലിനാണ് കാഞ്ഞിരാട്ടുതറയിൽ കുയ്യാലിൽ മീത്തൽ ലീലയെ കൊലപ്പെടുത്തി ഭർത്താവ് ഗോപാലൻ ആത്മഹത്യചെയ്തത്.

## Article Content

**വടകര : **തിരുവള്ളൂർ ഗ്രാമം ഞെട്ടിവിറച്ചു. ഒരുമാസത്തിനിടെ ഒരേ രീതിയിലുള്ള രണ്ട് കൊലപാതകങ്ങളും രണ്ട് ആത്മഹത്യയും . ജൂൺ നാലിനാണ് കാഞ്ഞിരാട്ടുതറയിൽ കുയ്യാലിൽ മീത്തൽ ലീലയെ കൊലപ്പെടുത്തി ഭർത്താവ് ഗോപാലൻ ആത്മഹത്യചെയ്തത്.

ഇതിന്റെ നടുക്കം മാറും മുമ്പെയാണ് ചൊവ്വാഴ്ചത്തെ സംഭവം. കുനിവയലിൽ കരിമ്പാലക്കണ്ടിയിൽ നാരായണിയും കൃഷ്ണനുമാണ് മരിച്ചത്. നാരായണി കൊല്ലപ്പെട്ടനിലയിലും കൃഷ്ണൻ തൂങ്ങിമരിച്ചനിലയിലുമാണ്. രണ്ട് സംഭവങ്ങളിലും ഭാര്യമാർ രോഗികളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

രണ്ടാമത്തെ സംഭവത്തോടെ തിരുവള്ളൂരാകെ നടുക്കത്തിലായി. വീട്ടുകാരുടെ സ്ഥിതിയും ഇതുതന്നെ. കൃഷ്ണന്റെയും ഭാര്യയുടെയും മകനും മകന്റെ ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് ദാരുണസംഭവമുണ്ടായത്. ഇവർ രാത്രി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. സംഭവമറിഞ്ഞ് ഒട്ടേറെ പേർ വീട്ടിലെത്തി. സ്ഥലത്ത് വൻപോലീസ് സംഘവുമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54602/startled-and-trembled-two-murders-and-two-suicides-in-the-same-manner-within-a-month)