---
title: "കുട്ടിക്കൊരു വീട്; കൈതോക്കുന്നിൽ  വിദ്യാർഥികളുടെ  കുടുംബത്തിന് വീടൊരുക്കാൻ കെഎസ്ടിഎ"
english_title: "A home for a child; KSTA to prepare a house for the families of Kaithokunnil students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54625/a-home-for-a-child-ksta-to-prepare-a-house-for-the-families-of-kaithokunnil-students"
published_at: "2022-07-13T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce4fc8344b0_ksta.jpg"
keywords: []
---

# കുട്ടിക്കൊരു വീട്; കൈതോക്കുന്നിൽ  വിദ്യാർഥികളുടെ  കുടുംബത്തിന് വീടൊരുക്കാൻ കെഎസ്ടിഎ

> **Lead Summary:** **ഓർക്കാട്ടേരി: **കുട്ടിക്കൊരു വീട്, അധ്യാപകരുടെ ഗുരുദക്ഷിണ. കൈതോക്കുന്നിൽ വിദ്യാർഥികളുടെ കുടുംബത്തിന് വീടൊരുക്കാൻ കെഎസ്ടിഎ രംഗത്ത്. കെ.എസ്.ടി.എ. എല്ലാ ഉപജില്ലകളിലും നടപ്പാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെപ്രവൃത്തി സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി ഉദ്ഘാടനം ചെയ്തു.

## Article Content

**ഓർക്കാട്ടേരി: **കുട്ടിക്കൊരു വീട്, അധ്യാപകരുടെ ഗുരുദക്ഷിണ. കൈതോക്കുന്നിൽ വിദ്യാർഥികളുടെ കുടുംബത്തിന് വീടൊരുക്കാൻ കെഎസ്ടിഎ രംഗത്ത്. കെ.എസ്.ടി.എ. എല്ലാ ഉപജില്ലകളിലും നടപ്പാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെപ്രവൃത്തി സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി ഉദ്ഘാടനം ചെയ്തു.

കണ്ണൂക്കര കൈതോക്കുന്നിലെ രണ്ടു വിദ്യാർഥികൾ അടങ്ങുന്ന കുടുംബത്തിനാണ് വീട് വെച്ച് നൽകുന്നത്. നിർമാണ കമ്മിറ്റി ചെയർമാൻ വി.പി. ഗോപാലകൃഷ്ണൻ അധ്യക്ഷനായി.

വി.പി. രാജീവൻ, ടി.പി. ബിനീഷ്, വടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. സത്യൻ, വി.പി. വിനോദ്, പി. ഗംഗാധരൻ, പി.കെ. രാജൻ, എൻ.കെ. പ്രഭാകരൻ, പി.കെ. സവിത, നിർമാണ കമ്മിറ്റി കൺവീനർ പി.വി. പ്രശാന്തൻ, ഖജാൻജി കെ.എം. സുജിത്ത് കുമാർ, ടി.എം. അശോകൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54625/a-home-for-a-child-ksta-to-prepare-a-house-for-the-families-of-kaithokunnil-students)