---
title: "തൊണ്ടി കുളങ്ങര സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം"
english_title: "Inauguration of Environment Club at Thondi Kulangara School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54700/inauguration-of-environment-club-at-thondi-kulangara-school"
published_at: "2022-07-13T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce95988cbff_THONDIKLUANGARA.jpg"
keywords: []
---

# തൊണ്ടി കുളങ്ങര സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം

> **Lead Summary:** **വടകര: ** എല്ലാ സൗഭാഗ്യങ്ങളും തരുന്ന പ്രകൃതിയെ നമ്മുടെ അമ്മയായി കാണണം എന്നും അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവൃത്തിയും നാം ചെയ്യരുത് എന്നും കേരള സർക്കാറിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ പറഞ്ഞു.

## Article Content

**വടകര: ** എല്ലാ സൗഭാഗ്യങ്ങളും തരുന്ന പ്രകൃതിയെ നമ്മുടെ അമ്മയായി കാണണം എന്നും അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവൃത്തിയും നാം ചെയ്യരുത് എന്നും കേരള സർക്കാറിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ പറഞ്ഞു.

തൊണ്ടി കുളങ്ങര എൽ പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൽ ആരംഭിക്കുന്ന ഔഷധ സസ്യ പൂങ്കാവനം, പൂമ്പാറ്റ പൂങ്കാവനം, ഒരു വീട്ടിൽ ഒരു ഫലവൃക്ഷത്തൈ,പ്ലാസ്റ്റിക് രഹിത വിദ്യാലയം തുടങ്ങിയ പദ്ധതികൾക്കെല്ലാം ഇതോടെ തുടക്കമായി.

പിടിഎ വൈസ് പ്രസിഡണ്ട് ഒ. മനു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇ.കെ ഷരീഫ, എസ് എൻ ജയശ്രീ, എം സറീന, പരിസ്ഥിതി ക്ലബ്ബ് കൺവീനർ നയനിക സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54700/inauguration-of-environment-club-at-thondi-kulangara-school)