---
title: "നടക്കുംതാഴ-ചേറോട് കനാലിൽ ജലസേചന വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ  നാട്ടുകാർ "
english_title: "Locals protest against the negligence of the irrigation department in the Vadithazha-Cherod canal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54707/locals-protest-against-the-negligence-of-the-irrigation-department-in-the-vadithazha-cherod-canal"
published_at: "2022-07-13T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce9a2f86df5_MATTHATTHUTHAZHE.jpg"
keywords: []
---

# നടക്കുംതാഴ-ചേറോട് കനാലിൽ ജലസേചന വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ  നാട്ടുകാർ 

> **Lead Summary:** **വടകര: **നടക്കുംതാഴ ചേറോട് കനാലിൽ ജലസേചന വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ. കനാലിന്റെ കരയിലെ കയ്യേറ്റങ്ങളും നിർമ്മാണപ്രവർത്തനങ്ങളും തടഞ്ഞിരുന്നെങ്കിൽ കനാൽ കരകവിഞ്ഞു വെള്ളപൊക്കം ഉണ്ടാവുമായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ശക്തമായ മഴയെ തുടർന്നാണ് 10 വീട്ടുകാർ ഇവിടെ മാറി താമസിക്കേണ്ടി വന്നത്.

## Article Content

**വടകര: **നടക്കുംതാഴ ചേറോട് കനാലിൽ ജലസേചന വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ. കനാലിന്റെ കരയിലെ കയ്യേറ്റങ്ങളും നിർമ്മാണപ്രവർത്തനങ്ങളും തടഞ്ഞിരുന്നെങ്കിൽ കനാൽ കരകവിഞ്ഞു വെള്ളപൊക്കം ഉണ്ടാവുമായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ശക്തമായ മഴയെ തുടർന്നാണ് 10 വീട്ടുകാർ ഇവിടെ മാറി താമസിക്കേണ്ടി വന്നത്.

കനാലിൽ പലയിടത്തായി ചീപ്പുകൾ യഥാസമയത്ത് സ്ഥാപിക്കുകയോ വെള്ളം വർധിക്കുമ്പോൾ മാറ്റുകയോ ചെയ്യാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.കനാലിന്റെ ഇരുവശങ്ങളിലും മത്തതുതാഴെ ഭാഗത്ത്‌, മൂസപാലത്തിനു താഴെ, പുഞ്ചപ്പാലത്തിന്റെ ഭാഗത്ത്‌ കോടേരിതാഴെയും ഏകദേശ വീടുകളിലും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്.ഇതേ തുടർന്ന് വലിയ ദുരിതമാണ് മഴകാലത്ത് ഈ പ്രദേശക്കാർ അനുഭവിക്കുന്നത്.

ഇറിഗെഷൻ വകുപ്പിന്റെ ഭാഗത്ത്‌ നിന്നുള്ള വലിയൊരു അനാസ്ഥയാണിത്. 10,20 വർഷങ്ങളോളമായി ഈ കനാലിന്റെ ശോചിയാവസ്ഥ ചൂണ്ടിക്കാട്ടി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും വേണ്ട നടപടി ഒന്നും കൈക്കൊണ്ടില്ല എന്നതിന്റെ തെളിവാണ് ഈ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ.കഴിഞ്ഞ വർഷം കനാലിൽ ചെളി നീക്കം ചെയ്തപ്പോൾ വെള്ളപൊക്കമുണ്ടായിരുന്നില്ല. അതിനാൽ സമീപപ്രദേശങ്ങളിൽ നികത്തൽ ഉൾപ്പടെ ആണ് കാരണമായി കരുതപ്പെടുന്നത്. വെള്ളം താഴ്ന്നാലും പരിസരവാസികളുടെ ആശങ്ക ഒഴിയുന്നില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54707/locals-protest-against-the-negligence-of-the-irrigation-department-in-the-vadithazha-cherod-canal)