---
title: "ചോറോട് മേൽപ്പാലത്തിൽ ഗതാഗതകുരുക്ക് രൂക്ഷം; യാത്രക്കാർ ദുരിതത്തിൽ "
english_title: "Heavy traffic jam on Chorod flyover; Passengers in distress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54710/heavy-traffic-jam-on-chorod-flyover-passengers-in-distress"
published_at: "2022-07-13T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce9fc815e1a_ROAD.jpg"
keywords: []
---

# ചോറോട് മേൽപ്പാലത്തിൽ ഗതാഗതകുരുക്ക് രൂക്ഷം; യാത്രക്കാർ ദുരിതത്തിൽ 

> **Lead Summary:** **വടകര: **ദേശീയപാത ചോറോട് മേൽപ്പാലത്തിൽ റോഡിൽ കുഴി രൂപപ്പെട്ടതോടെ മണിക്കൂറുകളോളം ഗതാഗതകുരുക്ക്. ആംബുലൻസ് ഉൾപ്പടെ വാഹനങ്ങൾ ഏറെ നേരമാണ് ഇവിടെ കുരുങ്ങികിടക്കുന്നത്.

## Article Content

**വടകര: **ദേശീയപാത ചോറോട് മേൽപ്പാലത്തിൽ റോഡിൽ കുഴി രൂപപ്പെട്ടതോടെ മണിക്കൂറുകളോളം ഗതാഗതകുരുക്ക്. ആംബുലൻസ് ഉൾപ്പടെ വാഹനങ്ങൾ ഏറെ നേരമാണ് ഇവിടെ കുരുങ്ങികിടക്കുന്നത്.

ഏറെ നാളായി ഈ കുഴി രൂപപ്പെട്ടിട്ട്.പലതവണ കുഴി അടയ്ക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ അവ വീണ്ടും ഇളകിപോവുകയും കുഴി രൂപപ്പെടുകയും ചെയ്യുകയായിരുന്നു.മൂന്ന് കുഴികളോളം ഇവിടെ ഉണ്ട്.ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകമുണ്ടാവുകയും ചെയ്യുന്നുണ്ട്.

രാത്രിയിൽ ഈ കുഴി പെട്ടന്നു ശ്രദ്ധയിൽ പെടില്ല. പലപ്പോഴും വാഹനങ്ങൾ കുഴിയിൽ പെടാതെ മറുവശം ചേർത്ത് എടുക്കുന്നതാണ് ഗതാഗത കുരുക്കിന് കാരണം.വീതി കുറഞ്ഞ ഇടമായതിനാൽ തന്നെ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമാണ്.

മഴ കാരണം കുഴിയിൽ വെള്ളം നിറഞ്ഞിട്ടുമുണ്ട്.അതിനാൽ തന്നെ കുഴി മനസിലാകുന്നതും പ്രയാസം.പലപ്പോഴും കൈനാട്ടിയിൽ നിന്നും തുടങ്ങി അടക്കത്തെരുവ് ജംഗ്ഷൻ വരെ ഗതാഗത കുരുക്ക് നീളാറുണ്ട്.ഇതുകാരണം സമയക്രമം പാലിക്കാനാകാതെ ബസ് ജീവനക്കാരും ബുദ്ധിമുട്ടിലാവുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54710/heavy-traffic-jam-on-chorod-flyover-passengers-in-distress)