---
title: "തിരുവള്ളൂർ സി എച്ച് സി റോഡ് പൊട്ടിതകർന്ന നിലയിൽ; യാത്രാ ക്ലേശത്തിൽ ജനങ്ങൾ "
english_title: "Thiruvallur CHC road in broken condition; People in travel trouble"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54765/thiruvallur-chc-road-in-broken-condition-people-in-travel-trouble"
published_at: "2022-07-13T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cedbb4a38ec_thiruvallor_road.jpg"
keywords: []
---

# തിരുവള്ളൂർ സി എച്ച് സി റോഡ് പൊട്ടിതകർന്ന നിലയിൽ; യാത്രാ ക്ലേശത്തിൽ ജനങ്ങൾ 

> **Lead Summary:** **തിരുവള്ളൂർ:** പൊട്ടിത്തകർന്ന് ചെളിക്കുളമായി മാറിയ തിരുവള്ളൂർ സി എച്ച് സി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.മേഖലയിലെ ഏക സി എച്ച് സി സെന്ററിലേക്ക് പോകുന്ന പ്രധാനറോഡുകളിലൊന്നാണിത്. റോഡ് പൂർണ്ണമായും പൊട്ടിത്തകർന്ന നിലയിലാണ് ഇപ്പോൾ.

## Article Content

**തിരുവള്ളൂർ:** പൊട്ടിത്തകർന്ന് ചെളിക്കുളമായി മാറിയ തിരുവള്ളൂർ സി എച്ച് സി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.മേഖലയിലെ ഏക സി എച്ച് സി സെന്ററിലേക്ക് പോകുന്ന പ്രധാനറോഡുകളിലൊന്നാണിത്. റോഡ് പൂർണ്ണമായും പൊട്ടിത്തകർന്ന നിലയിലാണ് ഇപ്പോൾ.

മഴ കനത്തതോടെ റോഡിൻറെ സ്ഥിതി കൂടുതൽ മോശമായി.കുണ്ടും കുഴിയും താണ്ടിയുള്ള യാത്ര മാസങ്ങളോളമായെന്ന് ഇവിടുത്തുകാർ തന്നെ പറയുന്നു.ദിനംപ്രതി നിരവധി വാഹന യാത്രികർ മുതൽ കാൽ നടയാത്രക്കാർ വരെ കടന്നുപോകുന്ന റോഡണിത്.

നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളടക്കം കുഴികളിൽ വീഴുന്നതും യാത്രക്കാർക്ക് അപകടം സംഭവിക്കുന്നതും നിത്യസംഭവമായി മാറുകയാണ്. റോഡിലൂടെ ദിവസവും നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.

കുഴികളിൽ വെള്ളം കയറിയത് റോഡിലൂടെയുള്ള ഏറെ യാത്ര ദുഷ്കരമാക്കിമാറ്റിയിരിക്കുന്നു. സ്കൂൾ വിദ്യാർത്ഥികളുടെയും സി.എച്ച്. സി, കാഞ്ഞിരാട്ട് തറ സി.എച്ച്. സി എന്നിവിടങ്ങളിലേ പോകുന്ന രോഗികളുടെയും ആശ്രയം കൂടിയാണ് ഈ റോഡ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54765/thiruvallur-chc-road-in-broken-condition-people-in-travel-trouble)