---
title: "കണ്ടൽ സംരക്ഷണം; വടകരയ്ക്ക് റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയറുടെ പ്രശംസ   "
english_title: "This country model... mangrove conservation; Railway Assistant Divisional Engineer praised Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54847/this-country-model-mangrove-conservation-railway-assistant-divisional-engineer-praised-vadakara"
published_at: "2022-07-14T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfb32294954_KANDAL_RAILWAY.jpg"
keywords: []
---

# കണ്ടൽ സംരക്ഷണം; വടകരയ്ക്ക് റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയറുടെ പ്രശംസ   

> **Lead Summary:** **വടകര: ** കണ്ടൽ സംരക്ഷണത്തിന് സന്നദ്ധ സേവനം നടത്തുന്ന വടകരയ്ക്ക് റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയറുടെ പ്രശംസ. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന കണ്ടൽക്കാട് സംരക്ഷണപ്രവർത്തനം നേരിൽക്കാണാൻ റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ ബർജാസ് മുഹമ്മദെത്തി.

## Article Content

**വടകര: ** കണ്ടൽ സംരക്ഷണത്തിന് സന്നദ്ധ സേവനം നടത്തുന്ന വടകരയ്ക്ക് റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയറുടെ പ്രശംസ. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന കണ്ടൽക്കാട് സംരക്ഷണപ്രവർത്തനം നേരിൽക്കാണാൻ റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ ബർജാസ് മുഹമ്മദെത്തി.

റെയിൽവേ ജീവനക്കാർക്കും യാത്രക്കാർക്കും പരിസരവാസികൾക്കും മാലിന്യമുക്ത അന്തരീക്ഷം സൃഷ്ടിക്കാൻ നടത്തിയ പ്രവർത്തനം ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ ചെലവേറിയ ഇതിന്റെ പ്രവർത്തനം മുന്നോട്ടുപോയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ, എയ്ഞ്ചൽസ് എക്‌സിക്യുട്ടീവ് ഡയറക്ടർ പി.പി. രാജൻ ഫ്രണ്ട്‌സ് ഫോറം പ്രസിഡന്റ് ഡോ. കെ.എം. അബ്ദുള്ള, അബ്ദുൾ റഹിമാൻ, എം.കെ. ഫറൂക്ക്, കെ.വി. സഹിദ്, ഹൈദ്രോസ് എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

കണ്ടൽസംരക്ഷണപ്രവർത്തനത്തിന് ബുധനാഴ്ച എയ്ഞ്ചൽസും ഫ്രണ്ട്‌സ് ഫോറവും നേതൃത്വം നൽകി. പി.പി. സത്യനാരായണൻ, ഷാജി പടത്തല, പ്രേമദാസൻ തുടങ്ങിയവർ പങ്കാളികളായി.

കണ്ടൽക്കാടുകൾക്കിടയിലേക്ക് മാലിന്യംതള്ളുന്നത് തടയാൻ ചുറ്റിലും വേലിതീർക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. വടകരയിലെ സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54847/this-country-model-mangrove-conservation-railway-assistant-divisional-engineer-praised-vadakara)