---
title: "അധ്യാപക മാർച്ച്; സമരം വിജയിപ്പിക്കാൻ വടകര സബ്ജില്ലാ പ്രവർത്തക കൺവെൻഷൻ"
english_title: "Teachers' March; Vadakara sub-district workers' convention to win the strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54863/teachers-march-vadakara-sub-district-workers-convention-to-win-the-strike"
published_at: "2022-07-14T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfb5647e5db_CONVENTION.jpg"
keywords: []
---

# അധ്യാപക മാർച്ച്; സമരം വിജയിപ്പിക്കാൻ വടകര സബ്ജില്ലാ പ്രവർത്തക കൺവെൻഷൻ

> **Lead Summary:** **വടകര: **ഡി.ഡി.ഇ ഓഫീസുകൾക്കുമുന്നിൽ 23-ന് നടക്കുന്ന അധ്യാപകമാർച്ചും ധർണയും വിജയിപ്പിക്കാൻ വടകര സബ്ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.

## Article Content

**വടകര: **ഡി.ഡി.ഇ ഓഫീസുകൾക്കുമുന്നിൽ 23-ന് നടക്കുന്ന അധ്യാപകമാർച്ചും ധർണയും വിജയിപ്പിക്കാൻ വടകര സബ്ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷനിലപാടുകൾക്ക് ശക്തിപകരുക, പി.എഫ്. ആർ.ഡി.എ. നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് കെ.എസ്.ടി.എ. സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്.

ആർ. ബാലറാം ഉദ്ഘാടനംചെയ്തു. മിത്തു തിമോത്തി അധ്യക്ഷയായി. ജില്ലാ ജോ.സെക്രട്ടറി കെ. നിഷ, വി.വി. വിനോദ്, വി.പി. സന്ദീപ്, കെ. രഞ്ചുമോൻ, കെ. അജിത, കെ.കെ. സിജൂഷ്, എം. അനീഷ് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54863/teachers-march-vadakara-sub-district-workers-convention-to-win-the-strike)