---
title: "വടകര സ്വദേശിനിയ്ക്ക് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ"
english_title: "UAE government golden visa for Vadakara native"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54878/uae-government-golden-visa-for-vadakara-native"
published_at: "2022-07-14T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfc353e2406_ATHIRA.jpg"
keywords: []
---

# വടകര സ്വദേശിനിയ്ക്ക് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ

> **Lead Summary:** **വടകര: **യുഎഇ യിൽ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന വടകര വലിയ വളപ്പിൽ നാരായണൻ വൈദ്യരുടെ മകൻ രജനീഷിന്റെ ഭാര്യ ആതിര രജനീഷിന് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ. കോവിഡ് കാലത്ത് യുഎഇ യിൽ നടത്തിയ നഴ്സിംഗ് മേഖലയിലുള്ള പ്രവർത്തനത്തിനാണ് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ ആതിരയ്ക്ക് ലഭിച്ചത്.

## Article Content

**വടകര: **യുഎഇ യിൽ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന വടകര വലിയ വളപ്പിൽ നാരായണൻ വൈദ്യരുടെ മകൻ രജനീഷിന്റെ ഭാര്യ ആതിര രജനീഷിന് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ. കോവിഡ് കാലത്ത് യുഎഇ യിൽ നടത്തിയ നഴ്സിംഗ് മേഖലയിലുള്ള പ്രവർത്തനത്തിനാണ് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ ആതിരയ്ക്ക് ലഭിച്ചത്.

അബുദാബി ആരോഗ്യവകുപ്പാണ് ഗോൾഡൻ വിസക്ക് ദുബായ് എമിഗ്രേഷൻ വകുപ്പിന് ശുപാർശ നൽകിയത്. പത്തു വർഷമാണ് ദുബായ് ഗോൾഡൻ വിസയുടെ കാലാവധി,വടകര കൂട്ടങ്ങാരം വെട്ടം പാലിയേറ്റീവ് ഹോം കെയർ നഴ്സ്,വെട്ടം ദുരന്തനിവാരണ ടീം അംഗം,ഫയർ സർവ്വീസിന് കീഴിലുള്ള സിവിൽ ഡിഫെൻസ് വളണ്ടിയർ കോവിഡ് തുടക്കം മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡ്യൂട്ടി ചെയ്യാമെന്ന് സ്വയം എഴുതി നൽകി എല്ലാ മേഖലയിലും ആത്മാത്ര സേവനം നൽകി വരുമ്പോളാണ് അബുദാബി ഗവണ്മെന്റിന്റെ നഴ്സിംഗ് മേഖലയിൽ സന്നദ്ധ സേവനം ചെയ്യാനുള്ള ക്ഷണം സ്വീകരിച്ച് യു എ ഇ യിൽ എത്തിയത്.

അച്ഛൻ: എരുമ തടത്തിൽ സന്തോഷ്, അമ്മ: ഗീത, ഭർത്താവ്: രജനീഷ്, മകൾ: ഗയാലക്ഷ്മി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54878/uae-government-golden-visa-for-vadakara-native)