---
title: "ഓര്‍ക്കാട്ടേരിയില്‍ 24 ന് സൗജന്യ  പ്രമേഹ  പരിശോധനാ ക്യാമ്പ്"
english_title: " Free  Diabetes  screening camp   at Orkatteri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5495/free-diabetes-screening-camp-at-orkatteri"
published_at: "2021-10-16T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a8be60770e_daibaetc camp .jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയില്‍ 24 ന് സൗജന്യ  പ്രമേഹ  പരിശോധനാ ക്യാമ്പ്

> **Lead Summary:** ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍ പരിശോധന ക്യാമ്പ് 24 ന് നടക്കും. വനിതാ ഫിസിഷ്യന്‍ ഡോ നീതു ഒവി (എംബിബിഎസ് എംഡി)യുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. രാവിലെ 10 മണിക്ക് ക്യാമ്പ് ആരംഭിക്കും. ഡോക്ടറുടെ പരിശോധന, സൗജന്യ ലാബ് ടെസ്റ്റ് , ഡിജിറ്റല്‍ എക്‌സ്‌റേ പരിശോധന എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്കാണ് സേവനങ്ങള്‍ ലഭിക്കുക. ഫോണ്‍ : 89 43 665 000

## Article Content

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍ പരിശോധന ക്യാമ്പ് 24 ന് നടക്കും. വനിതാ ഫിസിഷ്യന്‍ ഡോ നീതു ഒവി (എംബിബിഎസ് എംഡി)യുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. രാവിലെ 10 മണിക്ക് ക്യാമ്പ് ആരംഭിക്കും. ഡോക്ടറുടെ പരിശോധന, സൗജന്യ ലാബ് ടെസ്റ്റ് , ഡിജിറ്റല്‍ എക്‌സ്‌റേ പരിശോധന എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്കാണ് സേവനങ്ങള്‍ ലഭിക്കുക. ഫോണ്‍ : 89 43 665 000

**വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു**

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 202122 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം എട്ട്, ഒമ്പത്, 10, പ്ലസ് വണ്‍/ബിരുദം, ബിരുദാനന്തര ബിരുദം)/ (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം എസ് ഡബ്ല്യു/എം എസ് സി/ ബി എഡ്/ പ്രൊഫഷണല്‍ കോഴ്‌സുകളായ എഞ്ചിനീയറിങ്ങ്/ എം ബി ബി എസ്/ ബി ഡി എസ്/ ഫാംഡി/ ബി എസ് സി നഴ്‌സിങ്ങ്/ പ്രൊഫഷണല്‍ പി ജി കോഴ്‌സുകള്‍/ പോളിടെക്‌നിക് ഡിപ്ലോമ/ടി ടി സി/ ബി ബി എ/ ഡിപ്ലോമ ഇന്‍ നഴ്‌സിങ്ങ്/ പാരാമെഡിക്കല്‍ കോഴ്‌സ്/ എം സി എ/ എം ബി എ/ പി ജി ഡി സി എ/ എഞ്ചിനീയറിങ്ങ് (ലാറ്ററല്‍ എന്‍ട്രി) അഗ്രികള്‍ച്ചറല്‍/ വെറ്ററിനറി/ ഹോമിയോ/ ബി ഫാം/ ആയുര്‍വേദം/ എല്‍ എല്‍ ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബി ബി എം/ ഫിഷറീസ്/ ബി സി എ/ ബി എല്‍ ഐ എസ് സി/ എച്ച് ഡി സി ആന്റ് ബി എം/ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/ സി എ ഇന്റര്‍മീഡിയറ്റ് മെഡിക്കല്‍ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ് കോച്ചിങ്ങ്, സിവില്‍ സര്‍വീസ് കോച്ചിങ്ങ്് എന്നിവക്ക് പഠിക്കുന്നവര്‍ക്ക് ഒക്‌ടോബര്‍ 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ വര്‍ഷം ഗ്രാന്റ് ലഭിച്ചവര്‍ പുതുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഡിസംബര്‍ 20 നകം www.labourwelfarefund.in ല്‍ അപേക്ഷ സമര്‍പ്പിക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5495/free-diabetes-screening-camp-at-orkatteri)