---
title: "നവ മുഖം; നവീകരിച്ച  മേപ്പയിൽ റേഷൻ കട ഉദ്ഘാടനം"
english_title: "The new face Inauguration of ration shop in renovated Mepayil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54951/the-new-face-inauguration-of-ration-shop-in-renovated-mepayil"
published_at: "2022-07-14T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cffd61cf62f_rashon_shop.jpg"
keywords: []
---

# നവ മുഖം; നവീകരിച്ച  മേപ്പയിൽ റേഷൻ കട ഉദ്ഘാടനം

> **Lead Summary:** **വടകര : **മേപ്പയിൽ പ്രവർത്തിക്കുന്ന 68 നമ്പർ റേഷൻ കട തൊട്ടടുത്ത് തന്നെയുള്ള നവീകരിച്ചതും സൗകര്യപ്രദവുമായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .പുതിയ റേഷൻ കട മുനിസിപ്പൽ ചെയർ പേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **മേപ്പയിൽ പ്രവർത്തിക്കുന്ന 68 നമ്പർ റേഷൻ കട തൊട്ടടുത്ത് തന്നെയുള്ള നവീകരിച്ചതും സൗകര്യപ്രദവുമായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .പുതിയ റേഷൻ കട മുനിസിപ്പൽ ചെയർ പേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു.

കൗൺസിലർ ടി.വി. ഹരിദാസൻ അദ്ധ്യക്ഷനായി. കൗൺസിലർ പി.കെ.സതീശൻ മാസ്റ്റർ ആദ്യ വില്പന നടത്തി. താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ ടി.സി, അസി: താലൂക്ക് സപ്ലൈ ഓഫിസർ നിജിൻ . ടി.വി, റേഷനിംഗ് ഇൻസ്പെക്ടർ ശ്രീധരൻ .കെ.കെ എന്നിവരും പങ്കെടുത്തു.

പൊതുപ്രവർത്തകരായ സി.കെ.കൃഷ്ണൻ മാസ്റ്റർ, സി.രാമകൃഷ്ണൻ മാസ്റ്റർ, പി.കെ.ജിതേഷ് മാസ്റ്റർ, ശിവശങ്കരൻ , സി.ഉസ്മാൻ എന്നിവർ ആശംസ നേർന്നു. ലൈസൻസി രാജൻ ടി.കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54951/the-new-face-inauguration-of-ration-shop-in-renovated-mepayil)