---
title: "കാപ്കോസ് ആയഞ്ചേരി ശാഖയുടെ ഉദ്ഘാടനം ജൂലായ് 16ന് "
english_title: "CAPCOS (Kattathanad Pravasi & Family Welfare & Development Co-operative Society) Ayanchery Branch Inauguration on 16th July"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54961/capcos-kattathanad-pravasi-family-welfare-development-co-operative-society-ayanchery-branch-inauguration-on-16th-july"
published_at: "2022-07-14T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d008868e66b_RAMESH_CHENNITTHALA.jpg"
keywords: []
---

# കാപ്കോസ് ആയഞ്ചേരി ശാഖയുടെ ഉദ്ഘാടനം ജൂലായ് 16ന് 

> **Lead Summary:** **വടകര: **കാപ്കോസ് (കടത്തനാട് പ്രവാസി & ഫാമിലി വെൽഫെയർ & ഡവലപ്പ്മെന്റ് സഹകരണ സംഘം) ആയഞ്ചേരി ശാഖയുടെ ഉദ്ഘാടനം ജൂലായ് 16ന്. ശനിയാഴ്ച കാലത്ത് 10.30ന് ഗോൾഡൻ ക്ലാസ് ബിൽഡിംഗിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിക്കും. കെ.മുരളീധരൻ എം.പി സഹകാരികളെ ആദരിച്ച് മുഖ്യപ്രഭാഷണവും നടത്തും.

## Article Content

**വടകര: **കാപ്കോസ് (കടത്തനാട് പ്രവാസി & ഫാമിലി വെൽഫെയർ & ഡവലപ്പ്മെന്റ് സഹകരണ സംഘം) ആയഞ്ചേരി ശാഖയുടെ ഉദ്ഘാടനം ജൂലായ് 16ന്. ശനിയാഴ്ച കാലത്ത് 10.30ന് ഗോൾഡൻ ക്ലാസ് ബിൽഡിംഗിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിക്കും. കെ.മുരളീധരൻ എം.പി സഹകാരികളെ ആദരിച്ച് മുഖ്യപ്രഭാഷണവും നടത്തും.

കെ.പി.കുഞ്ഞമ്മത് കുട്ടി എം.എൽ.എ, പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു തുടങ്ങി സഹകരണ രാഷ്ട്രീയ, സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. 2012ൽ പ്രവർത്തനമാരംഭിച്ച സംഘത്തിന് 10 വർഷക്കാലംകൊണ്ട്തന്നെ സഹകരണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുവാൻ സാധിച്ചിട്ടുണ്ട്. ജനവിശ്വാസമാർജ്ജിച്ച് വൻതോതിലുള്ള നിക്ഷേപം സ്വരൂപിച്ച് സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വായ്പ നൽകുവാനും കാപ്കോസിന് കഴിഞ്ഞിട്ടുണ്ട്.

> “എ ക്ലാസ് മെമ്പർമാർക്ക് 25% വരെ ഡിവിഡന്റ് സംഘം നൽകിവരുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപിടിച്ച് സേവന മേഖലയിൽ വലിയതോതിലുളള ഇടപെടലുകൾ സംഘം നിരന്തരമായി നടത്തി വരികയാണ്. കോവിഡ് കാലത്ത് ഓൺലൈൻ പഠന സൗകര്യമില്ലാതെ പ്രയാസപ്പെട്ട 25 വിദ്യാർത്ഥികൾക്ക് ടി.വി.സെറ്റും മൊബൈൽ ഫോണും 2000 മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റും സംഘം വിതരണം ചെയ്തിട്ടുണ്ട്.

ബേങ്കിംഗ് സേവന രംഗത്ത് ലഭ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഇടപാടുകാർക്ക് സംഘം നൽകിവരുന്നുണ്ട്. ആയഞ്ചേരി ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യാപാരികൾ ക്കായി വ്യാപാരമിത്ര വായ്പയും, കാർഷിക മേഖലയിലെ ചെറുകിട കർഷ കർക്കായി കർഷകമിത്രാ വായ്പയും മിതമായ പലിശനിരക്കിൽ നൽകുന്നതിന് സംഘം തീരുമാനമായിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്, മികച്ച സഹകാരികൾ, പ്രവാസികൾ, വ്യാപാര പ്രമുഖർ, കർഷകർ, ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ആദരിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .കാപ്കോസ് പ്രസിഡൻ്റ് ഐ മൂസ, തേറത്ത് കുഞ്ഞി കുഞ്ഞികൃഷ്ണൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54961/capcos-kattathanad-pravasi-family-welfare-development-co-operative-society-ayanchery-branch-inauguration-on-16th-july)