---
title: "കിണറിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി "
english_title: "The fire force rescued the woman who fell into the well"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54998/the-fire-force-rescued-the-woman-who-fell-into-the-well"
published_at: "2022-07-14T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d038de96458_FIREFORCE.jpg"
keywords: []
---

# കിണറിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി 

> **Lead Summary:** **ഓർക്കാട്ടേരി: **മുയിപ്രയിൽ അബദ്ധവശാൽ കിണറ്റിൽ അകപ്പെട്ട യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.സ്വന്തം വീട്ടിലെ കിണറ്റിൽ തന്നെയാണ് വീണത്. സ്റ്റേഷൻ ഓഫീസർ ശ്രീ അരുൺ കെ യുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് യുവതിയെ രക്ഷപ്പെടുത്തിയത് .

## Article Content

**ഓർക്കാട്ടേരി: **മുയിപ്രയിൽ അബദ്ധവശാൽ കിണറ്റിൽ അകപ്പെട്ട യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.സ്വന്തം വീട്ടിലെ കിണറ്റിൽ തന്നെയാണ് വീണത്. സ്റ്റേഷൻ ഓഫീസർ ശ്രീ അരുൺ കെ യുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് യുവതിയെ രക്ഷപ്പെടുത്തിയത് .

ഫയർ& റെസ്ക്യൂ ഓഫീസറായ സഹീർ കിണറ്റിലിറങ്ങി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ റിംഗ് നെറ്റ് ഉപയോഗിച്ച് യുവതിയെ കിണറ്റിന് പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനത്തിൽ അസി: സ്റ്റേഷൻ ഓഫീസർ ശശി.വി.കെ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ സുഭാഷ്.പി.എം, ആദർശ് വി.കെ. സന്ദീപ് കെ.കെ വിവേക്. പി.ടി, ജാഹിർ എം അമൽ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.യുവതിയ്ക്ക് പരിക്കുകളൊന്നും ഇല്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54998/the-fire-force-rescued-the-woman-who-fell-into-the-well)