---
title: " എം.എം മണിയുടെ കോലം കത്തിച്ച് ആർ.എം.പി.ഐ പ്രതിഷേധം"
english_title: "RMPI protests by burning MM Mani's effigy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55003/rmpi-protests-by-burning-mm-manis-effigy"
published_at: "2022-07-14T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d03ffda4f97_rema.jpg"
keywords: []
---

#  എം.എം മണിയുടെ കോലം കത്തിച്ച് ആർ.എം.പി.ഐ പ്രതിഷേധം

> **Lead Summary:** **ഓർക്കാട്ടേരി: **നിയമസഭയിൽ എം.എം മണി കെ.കെ രമയ്ക്കെതിരെ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് കോഴിക്കോട് ഓർക്കാട്ടേരിയിൽ എം.എം മണിയുടെ കോലം കത്തിച്ചു.

## Article Content

**ഓർക്കാട്ടേരി: **നിയമസഭയിൽ എം.എം മണി കെ.കെ രമയ്ക്കെതിരെ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് കോഴിക്കോട് ഓർക്കാട്ടേരിയിൽ എം.എം മണിയുടെ കോലം കത്തിച്ചു.

ആർ.എം.പി.ഐയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എം.എം. മണിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയതിന് ശേഷമാണ് കോലം കത്തിച്ചത്. കെ.കെ. രമയെ ഇല്ലാതാക്കിക്കളയാമെന്ന് സ്വപ്നം കണ്ട് നടക്കണ്ട എന്ന മുദ്രാവാക്യയുമായാണ് പ്രവർത്തകർ സംഘടിച്ചത്.

മുൻമന്ത്രി എം.എം. മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെ.കെ രമ എം.എൽ.എ രം​ഗത്തെത്തി. കൊന്നിട്ടും തീരാത്ത പകയാണ് സിപിഐഎമ്മിനെന്ന് കെ.കെ രമ എം.എൽ.എ നിയമസഭയ്ക്ക് പുറത്ത് പ്രതികരിച്ചു.

മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല ഇവർക്ക്. മുൻമന്ത്രി എം.എം. മണിയുടെ പ്രസ്താവന ഖേദകരമാണ്. പരാമർശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ലെന്നും രമ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55003/rmpi-protests-by-burning-mm-manis-effigy)