---
title: "നടക്കുതാഴ;  സഹകരണ സർജിക്കൽ ഷോപ്പ്  ഉദ്ഘാടനം"
english_title: "Inauguration of Cooperative Surgical Shop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55062/inauguration-of-cooperative-surgical-shop"
published_at: "2022-07-15T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0f5f66247f_PRAJITHA.jpg"
keywords: []
---

# നടക്കുതാഴ;  സഹകരണ സർജിക്കൽ ഷോപ്പ്  ഉദ്ഘാടനം

> **Lead Summary:** **വടകര: **നടക്കുതാഴ സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ വടകര ഗവ.ആശുപത്രിക്ക് സമീപം സഹകരണ സർജിക്കൽ ഷോപ്പിന്റെ ഉദ്ഘാടനം വടകര നഗരസഭ ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത നിർവ്വഹിച്ചു.

## Article Content

**വടകര: **നടക്കുതാഴ സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ വടകര ഗവ.ആശുപത്രിക്ക് സമീപം സഹകരണ സർജിക്കൽ ഷോപ്പിന്റെ ഉദ്ഘാടനം വടകര നഗരസഭ ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ എ പി പ്രജിത നിർവ്വഹിച്ചു.

കൗൺസിലർ പി കെ സി അഫ്സൽ ആദ്യ വിൽപന നടത്തി. കൗൺസിലർ അജിത ചീരാം വീട്ടിൽ, യുനിറ്റ് ഇൻസ്പെക്ടർ ഡിഎം ബിന്ദു, സി വത്സ കുമാർ, ജയൻ കോറോത്ത് എന്നിവർ ആശംസ അർപ്പിച്ചു. ബേങ്ക് ഡയറക്ടർ ടിവി ഹരിദാസൻ സ്വാഗതവും, അസി.സെക്രട്ടറി ടി എം ഷൈജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55062/inauguration-of-cooperative-surgical-shop)