---
title: "മഴ കനത്തു; ഒറ്റപ്പെട്ട് അറക്കിലാട് വയൽപ്പീടിക പ്രദേശം "
english_title: "The rain was heavy; Arakilad is an isolated rural area"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55115/the-rain-was-heavy-arakilad-is-an-isolated-rural-area"
published_at: "2022-07-15T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d1229e5c50e_arakkilad2.jpg"
keywords: []
---

# മഴ കനത്തു; ഒറ്റപ്പെട്ട് അറക്കിലാട് വയൽപ്പീടിക പ്രദേശം 

> **Lead Summary:** **വടകര: **കനത്ത മഴ പെയ്താൽ അറക്കിലാട് നിവാസികൾക്ക് തീരാ ദുരിതം. റോഡും വീടും പറമ്പുംമെല്ലാം വെള്ളത്തിനടിയിലാവുന്ന പതിവ് വർഷങ്ങളായി തുടരുന്നു.പ്രശ്നം പരിഹാരത്തിനായി പ്രദേശ വാസികൾ നാളുകളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും വെള്ളം ഒഴിവാക്കാനുള്ള സുഖമമായ നടപടികൾ ഇതുവരെ ആയിട്ടില്ല.

## Article Content

**വടകര: **കനത്ത മഴ പെയ്താൽ അറക്കിലാട് നിവാസികൾക്ക് തീരാ ദുരിതം. റോഡും വീടും പറമ്പുംമെല്ലാം വെള്ളത്തിനടിയിലാവുന്ന പതിവ് വർഷങ്ങളായി തുടരുന്നു.പ്രശ്നം പരിഹാരത്തിനായി പ്രദേശ വാസികൾ നാളുകളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും വെള്ളം ഒഴിവാക്കാനുള്ള സുഖമമായ നടപടികൾ ഇതുവരെ ആയിട്ടില്ല.

വടകര അടയ്ക്കാപ്പീടികയിൽ നിന്നും അറക്കിലാടേക്ക് പോവുന്ന താഴ്ന്നാ പ്രദേശമാണ്‌ വയൽപ്പീടിക. ഇവിടെ മൂന്ന് ഓവുച്ചാലുകളാണ് ഉള്ളത്.വീതിയും ആഴവും കുറഞ്ഞതിനാൽ ചെറിയ മഴ പെയ്യുമ്പോയെക്കും ഓവുച്ചാൽ നിറഞ്ഞു റോഡിലേക്ക് ഒഴുകും. തുടർച്ചയായി മഴ പെയ്താൽ റോഡും തോടും പറമ്പുംമെല്ലാം ഒരേ പോലെ ആവും.

ഒട്ടേറെ വീടുകളിലും വെള്ളം കയറും.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം കയറിയതോടെ ചിലർ ബന്ധുവീടുകളിലേക്ക് മാറി.അറക്കിലാട്ട് റോഡ് മുഴുവനായും വെള്ളത്തിനടിയിൽ ആയി.ഒരു വാഹനവും കടന്നുപോകാൻ കഴിഞ്ഞില്ല.പ്രദേശം പൂർണമായും ഒറ്റപെട്ട് പോയിരുന്നു.

പഴങ്കാവിലേക്ക് പോവുന്ന വഴിയും കനത്ത മഴയിൽ വെള്ളം കെട്ടി നിൽക്കും. ഇതോടെ എല്ലാ വഴിയും അടയുന്ന സാഹചര്യമാണ്. നേരത്തെ വയൽ പ്രദേശമായിരുന്നു ഇവിടം. വീടുകൾ നിറഞ്ഞതോടെ വെള്ളം ശേഖരിച്ചു നിർത്തിയിരുന്ന സ്ഥലം കുറഞ്ഞു.

തോടുകൾ മെച്ചപ്പെടുത്തി വെള്ളത്തിന്റെ ഒഴുക്ക് സുഖമമാക്കനുള്ള ശ്രമവും ഉണ്ടായില്ല. ഇതോടെയാണ് മഴകാലത്തു പ്രദേശം പൂർണമായി വെള്ളത്തിനടിയിലാവുന്നത്.പ്രദേശവാസികൾ വിഷയം കെ കെ രമ എം എൽ എ, എം പി മുരളീധരൻ എന്നിവരെ ധരിപ്പിച്ചിരുന്നു.തോടിന്റെ ആഴം കൂട്ടിയാൽ വെള്ളത്തിന്റെ ഒഴുക്ക് സുഖമമാക്കാം എന്നാണ് നാട്ടുകാർ പറയുന്നത്.പഠനം നടത്തി സമഗ്രമമായ പദ്ധതി ആവിഷ്കരിക്കണമെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55115/the-rain-was-heavy-arakilad-is-an-isolated-rural-area)