---
title: "മത്സ്യ വള്ളങ്ങൾക്ക് സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യുക: മുസ്തഫ കൊമ്മേരി"
english_title: "Supply of kerosene at subsidized rates to fishing boats: Mustafa Kommeri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55138/supply-of-kerosene-at-subsidized-rates-to-fishing-boats-mustafa-kommeri"
published_at: "2022-07-15T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d13817405a3_DHARANNA.jpg"
keywords: []
---

# മത്സ്യ വള്ളങ്ങൾക്ക് സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യുക: മുസ്തഫ കൊമ്മേരി

> **Lead Summary:** **വടകര: **രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരുന്ന കടലിൻ്റെ മക്കളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഞ്ചന തുടരുകയാണെന്നും മുഴുവൻ വള്ളങ്ങൾക്കും സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പറഞ്ഞു.

## Article Content

**വടകര: **രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരുന്ന കടലിൻ്റെ മക്കളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഞ്ചന തുടരുകയാണെന്നും മുഴുവൻ വള്ളങ്ങൾക്കും സബ്സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പറഞ്ഞു.

മത്സ്യത്തൊഴിലാളികളോട്കേന്ദ്ര സംസ്ഥാന സംർക്കാരുകളുടെ അവഗണനക്കെതിരെ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ചോമ്പാൽ ഹാർബറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

മണ്ണെണ്ണയുടെ വില കുറക്കുക,പെർമിറ്റ് ഫീസിൽ ഇളവ് വരുത്തുക,60 കഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് പതിനായിരം രൂപ പെൻഷൻ അനുവദിക്കുക, തൊഴിലാളികളെ കുടിയിറക്കുന്ന വികസന പദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറുക ,ചോമ്പാൽ ഹാർബറിൽ ഡോക്ടർ സേവനം ലഭ്യമാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്.

മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷാജഹാൻ കെ വി പി സ്വാഗതം പറഞ്ഞു. അഴിയൂർ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പറും എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ടുമായ സാലിം അഴിയൂർ വിശദീകരണ പ്രഭാഷണവും നടത്തി. മണ്ഡലം ട്രഷറർ സബാദ് വി പി നന്ദി പറഞ്ഞു.

അസീസ് വെള്ളോളി, ബഷീർ കെ കെ, സമദ് മാക്കൂർ, ഷെബീർ നാദാപുരം റോഡ്,നവാസ്കുന്നുമ്മക്കര, ഷറഫുദ്ധീൻ വടകര, അഷറഫ് ചോമ്പാല, സാഹിർ പുനത്തിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55138/supply-of-kerosene-at-subsidized-rates-to-fishing-boats-mustafa-kommeri)