---
title: "നഗരസഭ കാന്റീനിലെ ഉച്ചയൂണിലെ മത്തിക്കറിയിൽ നിന്നും ഒച്ചിനെ കിട്ടി: കാന്റീൻ പൂട്ടിച്ച്  ആരോഗ്യവിഭാഗം "
english_title: "A snail was caught from the sardines at noon in the municipal canteen: the health department closed the canteen."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55151/a-snail-was-caught-from-the-sardines-at-noon-in-the-municipal-canteen-the-health-department-closed-the-canteen"
published_at: "2022-07-15T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d1443482289_canteen_nagarasabha.jpg"
keywords: []
---

# നഗരസഭ കാന്റീനിലെ ഉച്ചയൂണിലെ മത്തിക്കറിയിൽ നിന്നും ഒച്ചിനെ കിട്ടി: കാന്റീൻ പൂട്ടിച്ച്  ആരോഗ്യവിഭാഗം 

> **Lead Summary:** **വടകര: **നഗരസഭ കുടുംബശ്രീ കാന്റീനിലെ ഉച്ചയൂണിലെ മത്തിക്കറിയിൽ നിന്നും ഒച്ചിനെ കിട്ടി. നഗരസഭ സൂപ്രണ്ടിനാണ് ഊണിൽ നിന്നും ഒച്ചിനെ കിട്ടിയത്. ചെമ്മീനാണെന്നാണ് കൂടെ കഴിക്കുന്നവർ പറഞ്ഞത്. സൂക്ഷമമായി പരിശോധിച്ചപ്പോഴാണ് ഒച്ചാണെന്ന് മനസ്സിലാവുകയായിരുന്നു.

## Article Content

**വടകര: **നഗരസഭ കുടുംബശ്രീ കാന്റീനിലെ ഉച്ചയൂണിലെ മത്തിക്കറിയിൽ നിന്നും ഒച്ചിനെ കിട്ടി. നഗരസഭ സൂപ്രണ്ടിനാണ് ഊണിൽ നിന്നും ഒച്ചിനെ കിട്ടിയത്. ചെമ്മീനാണെന്നാണ് കൂടെ കഴിക്കുന്നവർ പറഞ്ഞത്. സൂക്ഷമമായി പരിശോധിച്ചപ്പോഴാണ് ഒച്ചാണെന്ന് മനസ്സിലാവുകയായിരുന്നു.

സംഭവത്തെ തുടർന്ന് ആരോഗ്യവിഭാഗത്തിൽ പരാതി നൽകുകയും കാന്റീനും അടുക്കളയും പരിശോധിക്കുകയും വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൂട്ടിക്കുകയായിരുന്നു. നഗരസഭ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്നവരും കുടുംബശ്രീ കാന്റീനിൽ നിന്നുമാണ് ഭക്ഷണം കഴിക്കുന്നത്.

നഗരത്തിലെ ഹോട്ടലുകളിലും ചായകടകളിലും നിരന്തരം പരിശോധന നടത്തി നിസാരകാര്യങ്ങൾക്ക് പോലും പിഴ ചുമത്തുന്ന ആരോഗ്യ വിഭാഗത്തിന്റെ കൺമുന്നിലെ കാന്റീൻ പരിശോധിക്കാൻ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധപതിയാത്തതിൽ നവമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്.

> "ഏമാമാർക്ക് എന്തും ആകാം... നഗരവാസികളെ നഗരസഭയിലെങ്ങാനും പോകുവാണെങ്കിൽ ഒന്നു ശ്രദ്ധിച്ചേക്കണേ..." എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇറങ്ങുന്നത്.

നഗരസഭ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്നവരും ഭക്ഷണം കഴിക്കുന്ന നഗരസഭ കാന്റീനിലെ വൃത്തിഹീനമായ കച്ചവടം നടത്തുന്നത് യഥാസമയം പരിശോധിക്കാത്ത ആരോഗ്യവിഭാഗത്തിന്റെ നടപടി ശരിയല്ലെന്നും വൃത്തിഹീനമായി കച്ചവടം നടത്തുന്ന സ്ഥാപനത്തിനെതിരെ പിഴ ഈടാക്കി നടപടിയെടുക്കണമെന്നും യു ഡി എഫ് കൗൺസിൽ പാർട്ടി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55151/a-snail-was-caught-from-the-sardines-at-noon-in-the-municipal-canteen-the-health-department-closed-the-canteen)