---
title: "മുക്കാളി മുതൽ കുഞ്ഞിപ്പള്ളിവരെ സർവ്വീസ് റോഡില്ല; പ്രതിഷേധം ശക്തം"
english_title: "There is a strong protest against the lack of service road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55154/there-is-a-strong-protest-against-the-lack-of-service-road"
published_at: "2022-07-15T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d148745d74d_ochiyam.jpg"
keywords: []
---

# മുക്കാളി മുതൽ കുഞ്ഞിപ്പള്ളിവരെ സർവ്വീസ് റോഡില്ല; പ്രതിഷേധം ശക്തം

> **Lead Summary:** **ഒഞ്ചിയം:** ദേശീയപാതയിൽ മുക്കാളി മുതൽ കുഞ്ഞിപ്പള്ളിവരെ സർവ്വീസ് റോഡ് നിഷേധിച്ച ദേശീയപാത അതോറിറ്റിയുടെ തലതിരിഞ്ഞ നയത്തിനെതിരേ പ്രതിഷേധം ശക്തം. സർവ്വീസ് റോഡ് ഇല്ലാതെ പാതവികസനവുമായി മുന്നോട്ട് പോയാൽ നിർമാണപ്രവർത്തനങ്ങൾ തടയേണ്ടിവരുമെന്ന് ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ സംഘടനകളുടെയും ബഹുജന കൺവെൻഷൻ പ്രഖ്യാപിച്ചു.

## Article Content

**ഒഞ്ചിയം:** ദേശീയപാതയിൽ മുക്കാളി മുതൽ കുഞ്ഞിപ്പള്ളിവരെ സർവ്വീസ് റോഡ് നിഷേധിച്ച ദേശീയപാത അതോറിറ്റിയുടെ തലതിരിഞ്ഞ നയത്തിനെതിരേ പ്രതിഷേധം ശക്തം. സർവ്വീസ് റോഡ് ഇല്ലാതെ പാതവികസനവുമായി മുന്നോട്ട് പോയാൽ നിർമാണപ്രവർത്തനങ്ങൾ തടയേണ്ടിവരുമെന്ന് ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ സംഘടനകളുടെയും ബഹുജന കൺവെൻഷൻ പ്രഖ്യാപിച്ചു.

2024-ഓടെ ഇന്ത്യയിൽ ടോൾ പ്ലാസകൾ ഉണ്ടാവില്ലെന്നും പകരം ടോൾ പിരിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും ഉപരിതല മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് ടോൾ പ്ലാസകളുടെപേരിൽ സർവീസ് റോഡ് നിഷേധിക്കുന്ന സമീപനം ഹൈവേ അതോറിറ്റിയുടെ ഭാഗത്തു നിന്നുണ്ടായത്.

നൂറുകണക്കിന് കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന നടപടിക്കെതിരേ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു.ബഹുജന കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്ത് അംഗം നിഷ പുത്തൻപുരയിൽ, പ്രമോദ് മാട്ടാണ്ടി, പി.പി. ശ്രീധരൻ, എ.ടി. ശ്രീധരൻ, പ്രദീപ് ചോമ്പാല, ശശിധരൻ തോട്ടത്തിൽ, ഹാരിസ് മുക്കാളി, റീന രയരോത്ത്, പി.വി. സുബീഷ്, വി.പി. പ്രകാശൻ, കവിത അനിൽകുമാർ, കെ.കെ. ജയചന്ദ്രൻ, ഇ.എം. ഷാജി, കെ.പി. വിജയൻ, കെ.എ. സുരേന്ദ്രൻ, കെ.പി. ചെറിയ കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55154/there-is-a-strong-protest-against-the-lack-of-service-road)