---
title: "അപകട കുഴി; പൂത്തൂർ റോഡിലെ കുഴികൾ അപകടം പതിവാക്കുന്നു"
english_title: "pitfall; Potholes on the Poothoor road are frequent accidents"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55167/pitfall-potholes-on-the-poothoor-road-are-frequent-accidents"
published_at: "2022-07-15T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d153642f445_kuzhi.jpg"
keywords: []
---

# അപകട കുഴി; പൂത്തൂർ റോഡിലെ കുഴികൾ അപകടം പതിവാക്കുന്നു

> **Lead Summary:** **വടകര:** പൂത്തൂർ റോഡിലെ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവ് സംഭവമാകുന്നു.മഴ കനക്കുമ്പോൾ റോഡിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ആണ് പ്രശനം. കനത്ത മഴയിൽ റോഡിൽ വെള്ളം നിറയുന്നത്തോടെ റോഡിലെ കുഴികൾ കാണാതെ ബൈക്ക് വീഴുന്നത് പതിവാണ്.

## Article Content

**വടകര:** പൂത്തൂർ റോഡിലെ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവ് സംഭവമാകുന്നു.മഴ കനക്കുമ്പോൾ റോഡിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ആണ് പ്രശനം. കനത്ത മഴയിൽ റോഡിൽ വെള്ളം നിറയുന്നത്തോടെ റോഡിലെ കുഴികൾ കാണാതെ ബൈക്ക് വീഴുന്നത് പതിവാണ്.

കഴിഞ്ഞ രണ്ടാഴ്ച ഉണ്ടായ വെള്ളകെട്ടിലാണ് കുഴി ഉണ്ടായത്.കുഴിയിൽ വീണ് പലരുടെയും മൊബൈൽ ഫോണും മറ്റും വെള്ളത്തിൽ വീണിട്ടുണ്ട്. കുഴിയിൽ വീണ് വണ്ടി ഓഫ്‌ ആയിപോകുന്നതോടെ വണ്ടി തള്ളിനീക്കുമ്പോൾ അത്  ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട് .

കഴിഞ്ഞ ദിവസം വെള്ളം ഒഴിഞ്ഞപ്പോഴും കുഴികളിൽ വാഹനങ്ങൾ വീണിരുന്നു.വേഗത്തിൽ വരുമ്പോൾ കുഴി കാണാത്തവരാണ് ഇപ്പോഴും വീഴുന്നത്.അധികാരികൾ വേണ്ട നടപടി എടുത്തില്ലെങ്കിൽ അപകട കുഴി ആയി ഇത് മാറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55167/pitfall-potholes-on-the-poothoor-road-are-frequent-accidents)