---
title: "ഇനി ആശ്വാസം; നടക്കു താഴ-ചോറോട് കനാലിലെ തടസങ്ങൾ നീക്കി തുടങ്ങി "
english_title: "No more relief; He began to clear the obstructions in the downstream canal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55173/no-more-relief-he-began-to-clear-the-obstructions-in-the-downstream-canal"
published_at: "2022-07-15T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d1591de61c0_nadakkuthazhe.jpg"
keywords: []
---

# ഇനി ആശ്വാസം; നടക്കു താഴ-ചോറോട് കനാലിലെ തടസങ്ങൾ നീക്കി തുടങ്ങി 

> **Lead Summary:** **ചോറോട്: **നടക്കു താഴ-ചോറോട് കനാലിലെ ഓർക്കാട്ടേരി, കൊമ്മിണാരി താഴ വി.സി.ബികളിൽ കുടുങ്ങി നിൽക്കുന്ന തടസങ്ങൾ വടകര ബ്ലോക്ക് പഞ്ചായത്ത് ദുരന്ത സേനയുടെ നേതൃത്വത്തിൽ നീക്കി തുടങ്ങി. കനാലിലെ തടസങ്ങൾ കാരണം പലയിടങ്ങളിലും വെള്ളപൊക്കമായിരുന്നു.ഇതേ തുടർന്ന് നിരവധി വീടുകൾ ഒഴിഞ്ഞു പോയിട്ടുണ്ട്.

## Article Content

**ചോറോട്: **നടക്കു താഴ-ചോറോട് കനാലിലെ ഓർക്കാട്ടേരി, കൊമ്മിണാരി താഴ വി.സി.ബികളിൽ കുടുങ്ങി നിൽക്കുന്ന തടസങ്ങൾ വടകര ബ്ലോക്ക് പഞ്ചായത്ത് ദുരന്ത സേനയുടെ നേതൃത്വത്തിൽ നീക്കി തുടങ്ങി. കനാലിലെ തടസങ്ങൾ കാരണം പലയിടങ്ങളിലും വെള്ളപൊക്കമായിരുന്നു.ഇതേ തുടർന്ന് നിരവധി വീടുകൾ ഒഴിഞ്ഞു പോയിട്ടുണ്ട്.

വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു ഇവിടുത്തുകാർക്ക് .വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ, ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി വെരുവാണ്ടിയിൽ, കെ.മധുസൂദനൻ, ടി.പി.മനീഷ് കുമാർ, സജിതകുമാരി, പ്രസാദ് വിലങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സൗമ്യ, എന്നിവർ തടസങ്ങൾ നീക്കാൻ നേതൃത്വം നൽകി.

ചോറോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കുറയാത്തത് കാരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം വൈസ് പ്രസിഡണ്ട്, സ്ഥിരം സമിതി ചെയർമാൻ കെ.മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ കനാലിന്റെ ഭാഗങ്ങളിൽ പരിശോധന നടത്തുകയും തടസങ്ങൾ കണ്ടതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ദുരന്ത സേനയുടെ സഹായം തേടുകയുമായിരുന്നു.

വെള്ളം കുറഞ്ഞതിന് ശേഷം ഇറിഗേഷൻ അധികൃതരോട് പരിശോധന നടത്തി ശാശ്വതമായ പരിഹാരം കാണണമെന്ന് സംഘം നിർദേശിച്ചു. പത്തോളം സേനാംഗങ്ങൾ ദൗത്യത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55173/no-more-relief-he-began-to-clear-the-obstructions-in-the-downstream-canal)