---
title: "മത്സ്യ കുഞ്ഞുങ്ങളെ വളര്‍ത്താം; ചോറോട് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു"
english_title: "fish farming project in chorode "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5523/fish-farming-project-in-chorode"
published_at: "2021-10-16T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616aa143144f1_fish farming .jpg"
keywords: []
---

# മത്സ്യ കുഞ്ഞുങ്ങളെ വളര്‍ത്താം; ചോറോട് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

> **Lead Summary:** **ചോറോട്: **സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയമത്സ്യകൃഷി 2021-22 ലെ മത്സ്യ കുഞ്ഞ് വിതരണം ചോറോട് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വെച്ച് നടത്തി.മുന്‍കൂട്ടി അപേക്ഷ നല്‍കിയ കര്‍ഷകര്‍ക്കാണ് മത്സ്യകുഞ്ഞുങ്ങളെ നല്‍കിയത്.

## Article Content

**ചോറോട്: **സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയമത്സ്യകൃഷി 2021-22 ലെ മത്സ്യ കുഞ്ഞ് വിതരണം ചോറോട് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വെച്ച് നടത്തി.മുന്‍കൂട്ടി അപേക്ഷ നല്‍കിയ കര്‍ഷകര്‍ക്കാണ് മത്സ്യകുഞ്ഞുങ്ങളെ നല്‍കിയത്.

പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രമോട്ടര്‍മാരായ സുധിന മനോജ്, അപര്‍ണ്ണ കെ.പി., ഷൗക്കത്ത് പി.വി.പി എന്നിവര്‍ പങ്കെടുത്തു. ജനകീയ മത്സ്യകൃഷിക്ക് 50 ശതമാനം സബ്‌സിഡിയായി സര്‍ക്കാര്‍ സഹായം ലഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5523/fish-farming-project-in-chorode)