---
title: "ഇന്ന്  തുടങ്ങും; ആയഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആദ്യ സമ്മേളനം  വില്യാപ്പള്ളിയിൽ   "
english_title: "Starting today; The first meeting of the Ayancherry constituency committee was held at Vilyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55266/starting-today-the-first-meeting-of-the-ayancherry-constituency-committee-was-held-at-vilyapally"
published_at: "2022-07-16T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2492be8196_cpi.jpg"
keywords: []
---

# ഇന്ന്  തുടങ്ങും; ആയഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആദ്യ സമ്മേളനം  വില്യാപ്പള്ളിയിൽ   

> **Lead Summary:** **വില്യാപ്പള്ളി:** സി.പി.ഐ പുതുതായി രൂപീകരിച്ച ആയഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആദ്യ സമ്മേളനം ശനിയാഴ്ച വില്യാപ്പള്ളിയിൽ ആരംഭിക്കും. കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി വിഭജിച്ചാണ് ആയഞ്ചേരി മണ്ഡലം കമ്മറ്റി രൂപീകരിച്ചത്.

## Article Content

**വില്യാപ്പള്ളി:** സി.പി.ഐ പുതുതായി രൂപീകരിച്ച ആയഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആദ്യ സമ്മേളനം ശനിയാഴ്ച വില്യാപ്പള്ളിയിൽ ആരംഭിക്കും. കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി വിഭജിച്ചാണ് ആയഞ്ചേരി മണ്ഡലം കമ്മറ്റി രൂപീകരിച്ചത്.

ഞായറാഴ്ച സമാപിക്കും. വൈകീട്ട് നാലുമണിക്ക് പതാക, കൊടിമര, ബാനർ ജാഥകളുടെ സംഗമം, പതാക ഉയർത്തൽ. കെ.പി. കൃഷ്ണൻ പതാക ഉയർത്തും. പൊതുസമ്മേളനം സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗവും ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പി. സുനീർ ഉദ്ഘാടനംചെയ്യും.

ഞായർ കാലത്ത് ഒമ്പതുമണിക്ക് വില്യാപ്പള്ളി ഷോപ്പിങ് കോംപ്ലക്സ് ഹാളിൽ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ എം.എൽ.എ. പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55266/starting-today-the-first-meeting-of-the-ayancherry-constituency-committee-was-held-at-vilyapally)