---
title: "എം.എം.മണിയെ പിന്തുണക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും കേരളത്തിന് അപമാനം - എൻ.വേണു"
english_title: "CM and party supporting MM Mani is a disgrace to Kerala - N. Venu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55288/cm-and-party-supporting-mm-mani-is-a-disgrace-to-kerala-n-venu"
published_at: "2022-07-16T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d25d43a01d6_rmpi.jpg"
keywords: []
---

# എം.എം.മണിയെ പിന്തുണക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും കേരളത്തിന് അപമാനം - എൻ.വേണു

> **Lead Summary:** **വടകര: **കേരള നിയമസഭയിൽ കെ.കെ.രമ എം.എൽ.എക്കെതിരായി എം.എം മണി നടത്തിയ അധിഷേപത്തിൽ വലിയ അത്ഭുതമൊന്നുമില്ല. വാ തുറന്നാൽ സ്ത്രീവിരുദ്ധതയും അശ്ലീലവും മാത്രം പറയുന്നയാളാണ് എം.എം മണി. എന്നാൽ അതിനെ പിന്തുണച്ചെത്തിയ മുഖ്യമന്ത്രിയും മറ്റ് എം.എൽ.എമാരും പാർട്ടിയും ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു.

## Article Content

**വടകര: **കേരള നിയമസഭയിൽ കെ.കെ.രമ എം.എൽ.എക്കെതിരായി എം.എം മണി നടത്തിയ അധിഷേപത്തിൽ വലിയ അത്ഭുതമൊന്നുമില്ല. വാ തുറന്നാൽ സ്ത്രീവിരുദ്ധതയും അശ്ലീലവും മാത്രം പറയുന്നയാളാണ് എം.എം മണി. എന്നാൽ അതിനെ പിന്തുണച്ചെത്തിയ മുഖ്യമന്ത്രിയും മറ്റ് എം.എൽ.എമാരും പാർട്ടിയും ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു.

കെ.കെ.രമ എം.എൽ.എയെ സഭയിൽ അവഹേളിച്ച സംഭവത്തിൽ പ്രതിഷേധിച്ചു ആർ.എം.പി.ഐ നേതൃത്വത്തിൽ വടകരയിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ.രമ എം.എൽ.എയുടെ വൈധവ്യത്തെ അവരുടെ വിധിയാണെന്ന് പറഞ്ഞു അപമാനിക്കുകയാണ് മണി ചെയ്തത്.

ആ വിധി പക്ഷെ സി.പി.എം പാർട്ടി കോടതി നടപ്പിലാക്കിയ വിധിയാണ്. അവഹേളിച്ചും, അപമാനിച്ചും, ഭീഷണിപ്പെടുത്തിയും ആ രക്തസാക്ഷിത്വത്തിന്റെ ചോരക്കറ കഴുകികളയാമെന്നു സിപിഎം ധരിക്കേണ്ടെന്നും എൻ.വേണു കൂട്ടി ചേർത്തു.

വടകര അഞ്ച് വിളക്ക് സമീപത്തുനിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പുതിയ ബസ്റ്റാൻ്റിൽ സമാപിച്ചു. ആർ.എം.പി.ഐ വടകര ഏരിയാ ചെയർമാൻ എ.പി ഷാജിത്ത്, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.കെ സി.ബി എന്നിവർ സംസാരിച്ചു. എൻ.പി.ഭാസ്കരൻ മാസ്റ്റർ, സദാശിവൻ, അനിത.ടികെ, പി.എം.വിനു, മിനിക എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55288/cm-and-party-supporting-mm-mani-is-a-disgrace-to-kerala-n-venu)