---
title: "കളരി ഔഷധ തോട്ടം: മർമ്മാണി തോപ്പ് പദ്ധതിയുമായി വടകര നഗരസഭ "
english_title: "Kalari Medicinal Garden: Vadakara Municipality with Marmani Thop Project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55296/kalari-medicinal-garden-vadakara-municipality-with-marmani-thop-project"
published_at: "2022-07-16T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d263fa72be4_chairperson.jpg"
keywords: []
---

# കളരി ഔഷധ തോട്ടം: മർമ്മാണി തോപ്പ് പദ്ധതിയുമായി വടകര നഗരസഭ 

> **Lead Summary:** **വടകര :** അന്യം നിന്ന് പോകുന്ന കളരി ചികിത്സ ഔഷധചെടി സംരക്ഷിക്കുന്നതിന് മർമ്മാണി തോപ്പ് പദ്ധതിയുമായി വടകര നഗരസഭ രംഗത്ത്.അപൂർവ്വമായി കണ്ടുവരുന്ന മർമ്മ ചികിത്സ ഔഷധചെടികൾ സംരക്ഷിക്കുന്നതിന് വടകര നഗരസഭ രൂപം നൽകി.

## Article Content

**വടകര :** അന്യം നിന്ന് പോകുന്ന കളരി ചികിത്സ ഔഷധചെടി സംരക്ഷിക്കുന്നതിന് മർമ്മാണി തോപ്പ് പദ്ധതിയുമായി വടകര നഗരസഭ രംഗത്ത്.അപൂർവ്വമായി കണ്ടുവരുന്ന മർമ്മ ചികിത്സ ഔഷധചെടികൾ സംരക്ഷിക്കുന്നതിന് വടകര നഗരസഭ രൂപം നൽകി.

കളരി അഭ്യാസങ്ങൾക്കും ചികിത്സയ്ക്കും പേരുകേട്ട വടകരയിൽ മരുന്ന് കൂട്ടുകൾക്കുള്ള ഔഷധചെടികൾ കിട്ടാതാകുന്നത് പരിഗണിച്ചാണ് ഇത്തരം ഒരു പദ്ധതി.പദ്ധതിയുടെ ആദ്യ പടിയായി നഗരസഭ കൗൺസിലർമാർക്കും തൊഴിലുറപ്പ് മേറ്റുമാർക്കുമുള്ള ശിൽപ്പാശാല ടൗൺഹാളിൽ നടന്നു.നഗരസഭ ചെയർപേഴ്സൺ കെ. പി.ബിന്ദു ഉദ്ഘാടനം ചെയ്തു.

ചുരുങ്ങിയത് പത്തു സെൻറ് സ്ഥലം മാറ്റിവെക്കാൻ കഴിയുന്ന ആർക്കും പദ്ധതിയുടെ ഭാഗമാവാം.ഒരു യൂണിറ്റ് തോപ്പ് ഒരുക്കുന്നതിന് തവണകളായി രണ്ടായിരം രൂപ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകും.പ്രാദേശിക ഉപയോഗത്തിന് പുറമെ ആയുർവേദ മരുന്ന് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട് വിപണനം ഉറപ്പാക്കും.

ചടങ്ങിൽ വൈസ്ചെയർപേഴ്സൺ കെ കെ വനജ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ പി പ്രഷിത, സിന്ധു പ്രേമൻ, കൗൺസിലർമാരായ പ്രഭാകരൻ,പ്രദീഷൻ, അസീസ് കരീം, ഹക്കിം എന്നിവർ സംസാരിച്ചു.വിവിധ വിഷയങ്ങളെ അധികാരിച്ച് കളരി ഗുരുക്കന്മാരായ സുരേഷ് ബാബു, മുഹമ്മദ്‌, മധു എന്നിവരും പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി ഹരീഷും വിശദീകരിച്ചു.ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി പി സജീവ് കുമാർ സ്വാഗതം പറഞ്ഞു. വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി അംഗം പി വിജയ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55296/kalari-medicinal-garden-vadakara-municipality-with-marmani-thop-project)