---
title: "വടകര ലിങ്ക് റോഡിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം"
english_title: "Harassment by anti-socials on Vadakara Link Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55353/harassment-by-anti-socials-on-vadakara-link-road"
published_at: "2022-07-16T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d29ed92c331_linkroad.jpg"
keywords: []
---

# വടകര ലിങ്ക് റോഡിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം

> **Lead Summary:** **വടകര: **നഗരത്തിലേക്കുള്ള രണ്ട് പ്രധാന റോഡ്കളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് ഇരുട്ടിലായതോടെ കാൽനടയാത്രക്കാരുൾപ്പെടെ ദുരിതത്തിലാവുന്നു. പ്രകാശിപ്പിക്കാത്ത വിളക്കുള്ള ഈ റോഡിൽ രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്ന പരാതിയും ഉയർന്നു വന്നിട്ടുണ്ട്.

## Article Content

**വടകര: **നഗരത്തിലേക്കുള്ള രണ്ട് പ്രധാന റോഡ്കളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് ഇരുട്ടിലായതോടെ കാൽനടയാത്രക്കാരുൾപ്പെടെ ദുരിതത്തിലാവുന്നു. പ്രകാശിപ്പിക്കാത്ത വിളക്കുള്ള ഈ റോഡിൽ രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്ന പരാതിയും ഉയർന്നു വന്നിട്ടുണ്ട്.

റോഡിന്റെ ഇരുവശത്തും വിളക്കുകളുണ്ടെങ്കിലും പല ദിവസവും ഇത് പ്രകാശിപ്പിക്കുന്നില്ല .ഈ സാഹചര്യത്തിലാണ് പലരും റോഡിൽ തമ്പടിക്കുന്നത്.വിളക്കുകളെ നിയന്ത്രിക്കുന്ന ടൈമര്‍ സംവിധാനം തകരാറിലായതുകൊണ്ട് വൈകീട്ട് സ്വിച്ചിട്ടാല്‍ മാത്രമേ വിളക്കുകൾ കത്തുന്നുള്ളൂ.

ഇത്‌ പലദിവസവും നടക്കുന്നില്ല.ടൈമർ സംവിധാനമുള്ള സ്വിച്ചുകൾ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിട്ടും മാസങ്ങളായി. തെരുവുനായയും രൂക്ഷമായ ഇവിടെ ഏക ആശ്വാസം സമീപത്തെ കടകളിലെ വെളിച്ചം മാത്രമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55353/harassment-by-anti-socials-on-vadakara-link-road)