---
title: "നീതി മെഡിക്കല്‍സിന്റെ നവീകരിച്ച സ്റ്റോറും,ബേബി കെയര്‍ സെന്‍ററും ഉദ്ഘാടനം ചെയ്തു "
english_title: "Neethi Medicals' renovated store and baby care center were also inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55357/neethi-medicals-renovated-store-and-baby-care-center-were-also-inaugurated"
published_at: "2022-07-16T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2a05c91c09_eramala.jpg"
keywords: []
---

# നീതി മെഡിക്കല്‍സിന്റെ നവീകരിച്ച സ്റ്റോറും,ബേബി കെയര്‍ സെന്‍ററും ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഓർക്കാട്ടേരി: **ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍സിന്‍റെ നവീകരിച്ച സ്റ്റോറിന്‍റെയും, ബേബി കെയര്‍ സെന്‍ററിന്‍റെയും ഉദ്ഘാടനം സഹകരണ വകുപ്പ് കോഴിക്കോട് ജോയിന്‍റ് രജിസ്ട്രാര്‍ ജനറല്‍ ബി.സുധ നിര്‍വ്വഹിച്ചു.

## Article Content

**ഓർക്കാട്ടേരി: **ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍സിന്‍റെ നവീകരിച്ച സ്റ്റോറിന്‍റെയും, ബേബി കെയര്‍ സെന്‍ററിന്‍റെയും ഉദ്ഘാടനം സഹകരണ വകുപ്പ് കോഴിക്കോട് ജോയിന്‍റ് രജിസ്ട്രാര്‍ ജനറല്‍ ബി.സുധ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ബേങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദിപ് രാജ്.കെ മുഖ്യാതിഥിയായിരുന്നു. മരുന്നിന്‍റെ ആദ്യ വില്പന ജസീല.വി.കെ ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഏറാമല ഗ്രാമ പഞ്ചായത്ത് നിര്‍വ്വഹിച്ചു.

ബേങ്കിന്‍റെ വൈസ് ചെയര്‍മാന്‍ പി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ സ്വാഗതവും, ജനറല്‍ മാനേജര്‍ ടി.കെ.വിനോദന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സുരേഷ് ബാബു യൂണിറ്റ് ഇന്‍സ്പെക്ടര്‍ സഹകരണ വകുപ്പ് വടകര, ശശി.കെ.കെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.എച്ച്.സി ഓര്‍ക്കാട്ടേരി, രവീന്ദ്രന്‍ പട്ടറത്ത്, ടി.എന്‍.കെ.പ്രഭാകരന്‍, കെ.പി.ചിത്ര, കെ.കെ.ദിവാകരന്‍, കെ.ടി.രാജീവന്‍, ഇ.പി.ബേബി ആശംസകള്‍ അര്‍പ്പിച്ചു. പി.ചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും രേഖപെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55357/neethi-medicals-renovated-store-and-baby-care-center-were-also-inaugurated)